കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിന്റെ 'കഥകഴിഞ്ഞു' ... ഇപ്പോള്‍ ജയില്‍ ഭക്ഷണം മാത്രം, നിരീക്ഷണ ക്യാമറയും

  • By Soorya Chandran
Google Oneindia Malayalam News

തൃശൂര്‍: ആഡംബര കാറുകളില്‍ മാത്രം സഞ്ചാരം, സ്റ്റാര്‍ റസ്‌റ്റോറന്റുകളില്‍ നിന്ന് മാത്രം ഭക്ഷണം, ഇരു കൈകളിലും ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകള്‍... എന്തിനും പോന്ന ധൈര്യം, അതിന് തക്ക കൂട്ടുകാര്‍... ഇങ്ങനെയായിരുന്നു നിസാമിന്റെ ജീവിതം. എന്നാല്‍ ഇപ്പോള്‍ എല്ലാം കൈവിട്ടുപോയി.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ സമയത്ത് പോലും നിസാം ആഡംബരങ്ങള്‍ അനുഭവിച്ചിരുന്നു. പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും നിസാമിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. പക്ഷേ ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് നിസാം.

മാധ്യമങ്ങളുടെ കണ്ണുകള്‍ നിസാമിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതോടെ പോലീസിലേയും രാഷ്ട്രീയത്തിലേയും നിസാമിന്റെ സൗഹൃദങ്ങള്‍ ഇപ്പോള്‍ അകലം പാലിക്കുകയാണ്. കാപ്പ ചുമത്തിയതോടെ കാര്യങ്ങള്‍ അല്‍പം കൂടി കര്‍ശനമായി.

വിയ്യൂര്‍ ജയിലില്‍

വിയ്യൂര്‍ ജയിലില്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാമിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു പ്രത്യേക ആനുകൂല്യവും നിസാമിന് കിട്ടുന്നില്ല.

ഇഷ്ടഭക്ഷണം

ഇഷ്ടഭക്ഷണം

ചൈനീസ് വിഭവങ്ങളോടാണത്രെ നിസാമിന് ഏറെ പ്രിയം. തുടക്കത്തില്‍ ചില ജയില്‍ ജീവനക്കാര്‍ തന്നെ നിസാമിന്റെ ഇഷ്ടഭക്ഷണം പ്രത്യേക റസ്റ്റോറന്റുകളില്‍ നിന്ന് എത്തിച്ച് നല്‍കാറുണ്ടായിരുന്നു.

ഇപ്പോള്‍

ഇപ്പോള്‍

ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. നിസാമിന് കഴിക്കാന്‍ ജയിലിലെ ഭക്ഷണം തന്നെ. രാവിലെ ദോശയും ചമ്മന്തിയും. ഉച്ചക്ക് ചോറും കറികളും.

സിസിടിവി ക്യാമറ

സിസിടിവി ക്യാമറ

നിസാമിനെ പാര്‍പ്പിച്ച ജയിലില്‍ സിസിടിവി ക്യാമറയുണ്ട്. അതുകൊണ്ട് തന്നെ ആരെങ്കിലും സഹായിക്കാമെന്ന് വിചാരിച്ചാലും നടക്കില്ല.

കര്‍ശന നിര്‍ദ്ദേശം

കര്‍ശന നിര്‍ദ്ദേശം

നിസാമിന് ഒരു വിവിഐപി പരിഗണനയും നല്‍കരുതെന്ന് ജയില്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഫോണ്‍ ചെയ്യാന്‍ പോലും

ഫോണ്‍ ചെയ്യാന്‍ പോലും

ജയിലില്‍ ഇപ്പോള്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യമൊക്കെയുണ്ട്. പക്ഷേ നിസാമിന് ഫോണ്‍ ചെയ്യാനുള്ള മൂന്ന് രൂപ പോലും നിസാമിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല.

ഇരന്നിട്ടും കിട്ടിയില്ല

ഇരന്നിട്ടും കിട്ടിയില്ല

അഞ്ഞൂറ് കോടി രൂപയുടെ ആസ്തിയുള്ള നിസാം മൂന്ന് രൂപക്ക് വേണ്ടി ജയില്‍ ഉദ്യോഗസ്ഥരോട് കെഞ്ചിയെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും ആരും പണം കൊടുത്തില്ലത്രെ.

English summary
Nizam gets no privilege in Viyyur Central Jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X