കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുമായി ആഡംബര ഹോട്ടലില്‍; അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന് വഴിവിട്ട സഹായം ചെയ്‌തെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ചു പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കണ്ണൂര്‍ എ.ആര്‍ ക്യാമ്പ് എസ്.ഐ പ്രദീപ്, ജോര്‍ജ്, പ്രദീഷ്, ധനഞ്ജയന്‍, സുധീരന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നിര്‍ദ്ദേശം.

കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും നിസാമിനെ തൃശൂര്‍ ജില്ലാ കോടതിയില്‍ എത്തിച്ചപ്പോള്‍ ബന്ധുക്കളെ കാണാന്‍ പോലീസ് അവസരമൊരുക്കുകയായിരുന്നു. ഇതിനായി തൃശൂര്‍ നഗരത്തിലെ ഒരു ആഡംബര ഹോട്ടലില്‍ നിസാമിനെ എത്തിച്ചു. ഒരു മണിക്കൂര്‍നേരം നിസാം ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

nizam

തെളിവു ലഭിക്കാതിരിക്കാനായി ഹോട്ടലിലെ സിസിടിവി പോലീസ് ഓഫ് ചെയ്യിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിവരം ലഭിച്ച ചന്ദ്രബോസിന്റെ ബന്ധുക്കളും പബ്ലിക് പ്രോസിക്യൂട്ടറും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഡിജിപി നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രാഥമിക പരിശോധനയ്ക്കുശേഷമാണ് പോലീസിനെതിരെ നടപടി തീരുമാനിച്ചത്.

നേരത്തെയും നിസാമിന് ഉന്നത പോലീസ് സഹായമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള നിസാം കൈക്കൂലി നല്‍കി പോലീസുകാരെ വിലയ്‌ക്കെടുക്കുകയായിരുന്നെന്നാണ് കരുതുന്നത്. കടുത്തകുറ്റം ചെയ്തിട്ടും ജയിലില്‍ നിസാമിന് സൗകര്യമൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുകയായിരുന്നു.

English summary
Nizam met his kin at hotel; 5 police officers suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X