കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നഴ്‌സുമാരോട് വാക്ക് പാലിച്ചു.... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖ് ആഭ്യന്തര സംഘര്‍ഷത്തില്‍ കലങ്ങി മറിഞ്ഞ നാളുകളില്‍ ജീവന്‍ പണയംവച്ച് നാട്ടിലേക്കെത്തിയ ആ നഴ്‌സുമാരെ ഓര്‍മയില്ലേ... ആ 46 പേര്‍. അവര്‍ക്ക് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിച്ചു. എന്‍എംസി ഗ്രൂപ്പ് ആണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് സഹായമായത്.

എന്‍എംസി ഗ്രൂപ്പിന്റെ വിദേശത്തുള്ള വിവിധ ആശുപത്രികളിലാണ് നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നത്. ജോലി വാഗ്ദാനം സ്വീകരിച്ചത് 23 പരായിരുന്നു. അതില്‍ 15 പേര്‍ കേരളത്തില്‍ നിന്ന് തിരിച്ചു.

ജോലിക്കുള്ള വിസയും വിമാന ടിക്കറ്റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വിതരണം ചെയ്തത്. 23 ല്‍ 15 പേരാണ് ഒക്ടോബര്‍ 17 ന് യാത്രതിരിച്ചത്.

ഉദ്ഘാടനം മുഖ്യന്‍ വക

ഉദ്ഘാടനം മുഖ്യന്‍ വക

അല്‍ എയ്‌നിലും അബുദാബിയിലും ഉള്ള എന്‍എംസി ഗ്രൂപ്പിന്റെ ആശുപത്രികളില്‍ ജോലിക്ക് പോകുന്ന നഴ്‌സുമാര്‍ക്കുള്ള ടിക്കറ്റ് വിചതരണവും യാത്രയയപ്പും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

വിസയും വിമാന ടിക്കറ്റും

വിസയും വിമാന ടിക്കറ്റും

ജോലിക്കുള്ള വിസയും പോകാനുള്ള വിമാന ടിക്കറ്റും സൗജന്യമായാണ് നല്‍കിയത്. മുഖ്യമന്ത്രി അവ വിതരണം ചെയ്യുന്നു.

ഇനി അല്‍പം കുശലം

ഇനി അല്‍പം കുശലം

വിദേശത്തേക്ക് പോകുന്ന നഴ്‌സുമാരോട് മുഖ്യമന്ത്രിയുടെ കുശലാന്വേഷണം.

എല്ലാം ശരിയാവും

എല്ലാം ശരിയാവും

ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങിയപ്പോള്‍ അവരുടെ രക്ഷക്ക് വേണ്ടി ഏറെ പ്രയത്‌നിച്ച ആളായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ അവിടെ ശേഷിച്ചവരുടെ കാര്യത്തില്‍ ഈ ശുഷ്‌കാന്തി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ബാക്കിയുള്ളവര്‍

ബാക്കിയുള്ളവര്‍

ജോലി സ്വീകരിച്ച 23 പേരില്‍ 15 പേരാണ് ഇപ്പോള്‍ യാത്രതിരിക്കുന്നത്. ശേഷിക്കുന്ന എട്ട് പേര്‍ക്ക് ഉടന്‍ തന്നെ വിസയും വിമാന ടിക്കറ്റും നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
NMC group provided visa and air ticket for nurses who returned from Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X