കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടേത് വിശ്വാസ വഞ്ചന!! എല്ലാം വെറുംവാക്കായിരുന്നു!! നീതി തേടി മഹിജ !!വീണ്ടും പോരാട്ടം?

ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിനിടെ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പിണറായി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്:ജിഷ്ണു പ്രണോയ് കേസില്‍ പിണറായി പറഞ്ഞത് വെറുവാക്ക്. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നീതി തേടി മനഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഇന്ന് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാനാണ് തീരുമാനം.

ജിഷ്ണുവിന്റെ കൊലപാതകവുമായി ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തിനിടെ അതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പിണറായി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ജിഷ്ണു മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടക്കുന്നുവെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

 നീതി തേടി

നീതി തേടി

ജിഷ്ണു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്. പോലീസ് നടപടിയുമായി ബന്ധപ്പെട്ട കേസും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറയുന്നു.

 പിണറായി വാക്കു പാലിച്ചില്ല

പിണറായി വാക്കു പാലിച്ചില്ല

ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തിയ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നടപടി സ്വീകരിക്കുമെന്ന് പിണറായി നേരത്തെ പറഞ്ഞെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല.

 തുടക്കം മുതല്‍

തുടക്കം മുതല്‍

ജിഷ്ണു കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ജിഷണുവിന്റെ ബന്ധുക്കളുടെ ആരോപണം. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.

 കോടിയേരി ഇടപെടുന്നില്ല

കോടിയേരി ഇടപെടുന്നില്ല

ജിഷ്ണു വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജിഷ്ണുവിന്റെ കുടുംബം സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

 അട്ടിമറിയെന്ന്

അട്ടിമറിയെന്ന്

ജിഷ്ണു പ്രണോയി കേസില്‍ കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ പരിശോധന വേര്‍തിരിച്ച് പരിശോധിക്കാനാകില്ലെന്ന് ഫോറന്‍സിക് വിഭാഗം. ഇതോടെ ജിഷ്ണു കേസില്‍ നിര്‍ണ്ണായക തെളിവായി ലഭിച്ച രക്തക്കറ ആരുടേതാണെന്ന് തെളിയിക്കാനാകില്ല.ജിഷ്ണുവിനെ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കുന്ന പാമ്പാടി നെഹ്‌റു കോളേജിലെ പിആര്‍ഒയുടെ മുറിയില്‍ നിന്നും കണ്ടെത്തിയ രക്തക്കറയാണ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിനു പിന്നിലും അട്ടിമറി ഉണ്ടെന്നാണ് കുടുംബം പറയുന്നത്.

 മുഖ്യമന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രിയുടെ ഉറപ്പ്

ഡിജിപി ഓഫീസിനു മുന്നില്‍ മഹിജയും കുടുംബവും നടത്തിയ സമരമാണ് വിവാദമായത്. സമരത്തിനിടെ മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചതാണ് ഏറെ വിവാദമായത്. ഇതിനു പിന്നാലെ നീതി തേടി കുടുംബം നിരാഹാര സമരവും നടത്തിയിരുന്നു. എന്നാല്‍ കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെയും പോലീസുകാര്‍ക്കെതിരെയും നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്‍റെ പുറത്തായിരുന്നു സമരം അവസാനിപ്പിച്ചത്.

 അറസ്റ്റില്ല

അറസ്റ്റില്ല

ജിഷ്ണു വധക്കേസിലെ പ്രതികളെ അന്വേഷണം ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് ഇതിനെ തുടര്‍ന്നായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കുടുതല്‍ വായിക്കാന്‍

ജേക്കബ് തോമസ് തിരിച്ചു വരും?വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയിട്ടില്ല, അപ്പോള്‍ ബെഹ്‌റ?കുടുതല്‍ വായിക്കാന്‍

അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ...കുടുതല്‍ വായിക്കാന്‍

English summary
no action against police jishnu pranoy's family go to human rights commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X