കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കളിയാക്കിയതിന് കേസ്; വാര്‍ത്ത ശരിയല്ലെന്ന് ഡിജിപി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡിജിപി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുന്നറിയിപ്പു നല്‍കിയെന്ന തരത്തിലായിരുന്നു പ്രചാരണം. മുഖ്യമന്ത്രിയെയും സ്ത്രീയെയും ചേര്‍ത്ത് ട്രോള്‍ എന്നപേരില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ ഇത്തരം പോസ്റ്റുകളുടെ പേരില്‍ ഇതുവരെ യാതൊരു വിധ കേസുകളും എടുത്തിട്ടില്ലെന്ന് ഹൈടെക് സെല്‍ തലവന്‍ എസ്. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അപകീര്‍ത്തികരവും അശ്ലീലപരവുമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കാലങ്ങളായി തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍ മാത്രമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

pinarayivijayan-1

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലമായി ചിത്രീകരിക്കുന്ന രീതിയിലുമാണ് പല പോസ്റ്റുകളും വരുന്നത്. ഇത്തരത്തിലുള്ള പരാതികളാണ് എത്തിയിട്ടുള്ളത്. എന്നാല്‍ ഇതില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പത്രപ്രവര്‍ത്തകന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി മുഖ്യമന്ത്രിയെ അപമാനിക്കുന്നുവെന്ന പരാതിയാണ് ഹൈടെക് സെല്ലിന് ലഭിച്ചത്.

ഇതേത്തുടര്‍ന്ന് അപമാനകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് ഹെടെക്‌സെല്‍ അറിയിപ്പ് നല്‍കിയിരുന്നു. ഇത് മുഖ്യമന്ത്രിക്കെതിരായ ട്രോളുകളെല്ലാം നീക്കണമെന്ന രീതിയില്‍ പ്രചരിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. അതേസമയം, പരാതികള്‍ ലഭിച്ചാല്‍ ഹൈടെക് സെല്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഡി.ജി.പി പറഞ്ഞു.

English summary
No case registered yet in pinarayi vijayan troll issue says dgp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X