കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് സര്‍ക്കാരിനറിയില്ല: ഒന്നിനും രേഖകളില്ല

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: നിരവധി ഇതര സംസ്ഥാനക്കാരാണ് കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവരെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ രേഖകളില്ലെന്നാണ് വിവരം. മംഗളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ രേഖകളില്ലെന്നാണ് വിവരം. കേരളത്തില്‍ എത്തിയ ശേഷം മരണപ്പെടുന്നവരുടെ വിവര ശേഖരണം കൃത്യമായി നടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

migrant

തൊഴിലിടങ്ങളില്‍ മരണപ്പെടുന്നവര്‍ക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും ആക്ഷേപം ഉണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു സര്‍ക്കാര്‍ സംവിധാനവും സംസ്ഥാനത്തില്ലെന്നാണ് ആരോപണം. തൊഴിലാളി മരണപ്പെട്ടാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത് തൊഴിലുടമയാണ്. എന്നാല്‍ ഇത് നടക്കുന്നില്ലെന്നാണ് വിവരം.

വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന തൊഴിലാളി മരിച്ചാല്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് 15,000 രൂപയും ആശ്രിതര്‍ക്ക് 5000 രൂപയും നല്‍കണം എന്നാണ്. ഇതും പാലിക്കപ്പെടുന്നില്ലെന്നാണ് വിവരം.

English summary
no details on migrant workers death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X