കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അങ്ങിനൊരു കമ്മീഷനും ഇല്ല, റിപ്പോര്‍ട്ടും ഇല്ല, കോഴ വിവാദത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്ന്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ മലക്കം മറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ബിജെപിക്ക് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് മൊഴി നല്‍കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാഥമിക റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി കണ്ടിരുന്നു. എന്നാല്‍ താന്‍ കണ്ടിട്ടില്ല. തനിക്ക് ലഭിച്ച് പരാതിയില്‍ വ്യക്തിപരമായി അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കോഴ വിവാദത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങിയ ആളും നല്‍കിയ ആളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവി രാജേഷിനെതിരെയുള്ള നടപടി

വിവി രാജേഷിനെതിരെയുള്ള നടപടി

മെഡിക്കല്‍ കോളേജ് കോഴ വിവാദം നിലനിന്നപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറി ആയിരുന്ന വിവി രാജേഷിനെതിരെ നടപടി എടുത്തത് പാര്‍ട്ടി വിരുദ്ധ നടപടികളെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

എംടി രമേശിനെ കുറിച്ച് പരാതിയില്ല

എംടി രമേശിനെ കുറിച്ച് പരാതിയില്ല

ബിജെപി നേതാവ് എംടി രമേഷിനെ കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. അങ്ങിനെ പരാതി കിട്ടുകയാണെങ്കില്‍ അതേപറ്റി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴ വാങ്ങിയെന്ന് സ്ഥിരീകരിച്ചിരുന്നു

കോഴ വാങ്ങിയെന്ന് സ്ഥിരീകരിച്ചിരുന്നു

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്നും ആര്‍എസ് വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു.

റിപ്പോര്‍ട്ട് ചോര്‍ത്തി

റിപ്പോര്‍ട്ട് ചോര്‍ത്തി

എകെ നസീര്‍ തന്റെ ഹോട്ടലിന്റെ ഇ-മെയില്‍ എഡിയിലേക്കയച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സംസ്ഥാന സെക്രട്ടറി വിവി രാജേഷ് ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വീഴ്ച പറ്റിയെന്ന് മുന്‍ നേതാവ്

വീഴ്ച പറ്റിയെന്ന് മുന്‍ നേതാവ്

മെഡിക്കല്‍ കോളേജ് കോഴ കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പിപി മുകുന്ദനും അഭിപ്രായപ്പെട്ടിരുന്നു.

 കുമ്മനത്തിന് പരിചയക്കുറവ്

കുമ്മനത്തിന് പരിചയക്കുറവ്

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
പ്രാപ്തിയുള്ള ആളാണെങ്കിലും രാഷ്ട്രീയമായി പരിചയമില്ലാത്തത് പരിഹരിക്കാനാകണമെന്നും പിപി മുകുന്ദന്‍ പറഞ്ഞിരുന്നു.

English summary
Kummanam Rajasekharan's comment about Medical Collage Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X