കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം കുമാര്‍ ശരിയ്ക്കും പറ്റിച്ചതായിരുന്നു... 'അമ്മ'യുമായി ഒരു പ്രശ്‌നവും ഇല്ല!

Google Oneindia Malayalam News

കൊച്ചി: താന്‍ 'അമ്മ'യില്‍ നിന്ന് രാജി വയ്ക്കുകയാണെന്ന് സലീംകുമാര്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടി. സലീം കുമാറിന്റെ ചങ്കൂറ്റത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നെടുങ്കന്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നറിയാമോ...?

Read Also: ജിഷയുടെ 'കൊലക്കത്തി' കണ്ടെത്തി... പണ്ട് കണ്ടെത്തിയ കത്തി തന്നെ?Read Also: ജിഷയുടെ 'കൊലക്കത്തി' കണ്ടെത്തി... പണ്ട് കണ്ടെത്തിയ കത്തി തന്നെ?

അമ്മയുമായി ഇപ്പോള്‍ ഒരു പ്രശ്‌നവും ഇല്ലെന്നും തുടര്‍ന്നും സഹകരിച്ച് പോകും എന്നാണ് സലീം കുമാര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക യോഗത്തില്‍ സലീം കുമാര്‍ പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു സലീം കുമാറിന്റെ രാജി പ്രഖ്യാപനം. പത്തനാപുരത്ത് കെബി ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതാണ് സലീം കുമാറിനെ ചൊടിപ്പിച്ചത്.

മോഹന്‍ലാലുമായി

മോഹന്‍ലാലുമായി

മോഹന്‍ലാല്‍ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതായിരുന്നു സലീം കുമാറിനെ ചൊടിപ്പിച്ചത്. താന്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നു എന്നാണ് അന്ന് സലീം കുമാര്‍ പ്രഖ്യാപിച്ചത്.

കീഴ് വഴക്കം

കീഴ് വഴക്കം

പത്തനാപുരത്ത് ഗണേഷിനെ കൂടാതെ ജഗദീഷും ഭീമന്‍ രഘുവും മത്സരിച്ചിരുന്നു. സംഘടനയില്‍ നിന്ന് രണ്ട് പേര്‍ മത്സരിയ്ക്കുമ്പോള്‍ ആരും പ്രചാരണത്തിന് പോകാതിരിയ്ക്കുകയാണ് കീഴ് വഴക്കം എന്നായിരിന്നു സലീം കുമാര്‍ അന്ന് പറഞ്ഞത്. അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് മോഹന്‍ലാല്‍.

രാജി കിട്ടിയില്ല

രാജി കിട്ടിയില്ല

സലീം കുമാര്‍ രാജി പ്രഖ്യാപിച്ചെങ്കിലും രാജിക്കത്ത് സംഘടനയ്ക്ക് കിട്ടിയില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പിന്നീട് പറഞ്ഞിരുന്നു. സലീം കുമാര്‍ അമ്മയുടെ ആനൂകൂല്യം പറ്റിയെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

ആനയെവിറ്റ പണമല്ല

ആനയെവിറ്റ പണമല്ല

അമ്മയുടെ പണം ആനയെ വിറ്റ് ഉണ്ടാക്കിയതയല്ല എന്നാണ് സലീം കുമാര്‍ ഇതിനോട് പ്രതികരിച്ചത്.

വിവാദം തുടരുന്നില്ല

വിവാദം തുടരുന്നില്ല

തിരഞ്ഞെടുപ്പ് കാലത്തുണ്ടായ വിവാദം തുടരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്നാണ് സലീം കുമാര്‍ ഇപ്പോള്‍ പറയുന്നത്. അമ്മയുമായി തുടര്‍ന്നും സഹകരിയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ആരോടും എതിര്‍പ്പില്ല

ആരോടും എതിര്‍പ്പില്ല

സംഘടനയിലെ ധാരണ തെറ്റിച്ചതുകൊണ്ട് മാത്രമാണ് മോഹന്‍ലാലിനും ഗണേഷ് കുമാറിനും എതിരെ രംഗത്ത് വന്നത്. അല്ലാതെ രണ്ട് പേരോടും തനിയ്ക്ക് വ്യക്തിപരമായി ഒരു എതിര്‍പ്പും ഇല്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.

കത്തയച്ചിരുന്നു

കത്തയച്ചിരുന്നു

അമ്മയില്‍ നിന്ന് രാജിവച്ചുകൊണ്ട് താന്‍ രാജിക്കത്തയച്ചിരുന്നു. ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയ്ക്കാണ് കത്തയച്ചത്. അതുകൊണ്ട് തന്നെ കത്ത് കിട്ടിയില്ല എന്ന് പ്രസിഡന്റ് പറയുന്നതില്‍ തെറ്റില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.

തള്ളിയോ സ്വീകരിച്ചോ

തള്ളിയോ സ്വീകരിച്ചോ

രാജി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്നാണ് ഇപ്പോള്‍ സലീം കുമാര്‍ പറയുന്നത്. താന്‍ രാജിക്കത്തയച്ചതുപോലെ അത് തള്ളാനുള്ള സ്വാതന്ത്യം സംഘടനയ്ക്കുണ്ടെന്നും സലീം കുമാര്‍ പറയുന്നു.

സഹകരണം തുടരും

സഹകരണം തുടരും

അമ്മയുമായി എല്ലാ കാലത്തും സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ഇനിയും തുടരുമെന്നും സലീം കുമാര്‍ പറഞ്ഞു.

ബഹിഷ്‌കരിച്ചതല്ല

ബഹിഷ്‌കരിച്ചതല്ല

അമ്മയുടെ യോഗത്തിന് പോകാതിരുന്നതിന് കാരണം രാജി പ്രശ്‌നമല്ലെന്നും സലീം കുമാര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സലീം കുമാര്‍ വ്യക്തമാക്കി.

English summary
No issues with AMMA, continue cooperation, says Salim Kumar. During the election days Salim Kumar declared resignation from the organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X