കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാവൂര്‍ കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: പെരുമ്പാവൂര്‍ കൊലപാതക കേസിന്റെ അന്വേഷണം അന്വേഷണം സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. ജിഷ കൊലക്കേസില്‍ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊലക്കേസുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. പുതിയ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകട്ടെയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കാന്‍ ജുഡീഷ്യറിക്ക് ആകില്ലെന്നും കോടതി വ്യക്തമാക്കി.

Jisha

അന്വേഷണ റിപ്പോര്‍ട്ട് ഐജി മഹിപാല്‍ യാദവ് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആന്തരികാവയവങ്ങള്‍ ശേഖരിച്ചു. ശാസ്ത്രീയമായി തെളിവുകള്‍ പ്രതിയെ കണ്ടെത്താനുള്ള തെളിവുണ്ട്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

മരണവിവരം അറിഞ്ഞ് പതിനഞ്ച് മിനിറ്റിനകം പോലീസ് സംഭവ സ്ഥലത്ത് എത്തിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം തന്റെ അറിവോടെയല്ല മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് എതിരെ പോലീസില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതെന്ന് ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു. സര്‍ക്കാര്‍ ധനം വാങ്ങി തരാം എന്ന് പറഞ്ഞ് പേപ്പറില്‍ ഒപ്പിട്ട് വാങ്ങിച്ചതാണെന്നും പാപ്പു പറഞ്ഞു.

English summary
No need of CBI invetigation in Jisha murder case says High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X