കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗമോഹികള്‍ ജാഗ്രതൈ..കെഎസ്ആര്‍ടിസിയില്‍ ഇനി നിയമനമില്ല. കാരണം ഇതാണ്

നഷ്ടത്തില്‍ നിന്നും കരകയറുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് നിയമനത്തിന്റെ കാര്യത്തിലും നൂതന സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

  • By Nihara
Google Oneindia Malayalam News

കാസര്‍കോട് : കെഎസ്ആര്‍ടിസി ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി. അടുത്തെങ്ങും നിയമനം നടത്തുന്നില്ലെന്ന സൂചന നല്‍കി കെഎസ്ആര്‍ടിസി. നഷ്ടത്തില്‍ നിന്നും കരകയറുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ നടത്തി വരുന്നതിന്റെ ഭാഗമായാണ് നിയമനത്തിന്റെ കാര്യത്തിലും നൂതന സമ്പ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ശരാശരി ഒരു ബസ്സിന് 71 1 ജീവനക്കാരാണ് നിലവിലുള്ളത് എന്നാല്‍ ഇത് 5.9 ആക്കി ചുരുക്കാനാണ് പുതിയ തീരുമാനമെന്ന് ബന്ധപ്പട്ടവര്‍ അറിയിക്കുന്നു. ജീവനക്കാരുടെ പുന:സംഘടനയുടെ ഭാഗമായാണ് എണ്ണം ചുരുക്കുന്നത്. പുതുതായി നിരത്തിലിറങ്ങുന്ന ബസ്സുകള്‍ക്ക് ജീവനക്കാരെ കണ്ടെത്തുന്നതിനായി പിഎസ് സി പരീക്ഷ, നടത്തുന്നില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

പിഎസ് സി മോഹവുമായി നടക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നീണ്ട കാലത്തേക്ക് കെഎസ്ആര്‍ടിസിയില്‍ നിയമനം നടത്തുന്നില്ലെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുന:സംഘടനയുടെ ഭാഗമായി ഒരു ബസ്സിനുള്ള ശരാശരി ജീവനക്കാരുടെ എണ്ണവും വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 7.1 ജീവനക്കാര്‍ എന്നതില്‍ നിന്ന് 5.9 ലേക്ക് ചുരുങ്ങും.

പിഎസ്‌സി പരീക്ഷയില്ല

പിഎസ്‌സി പരീക്ഷയില്ല

പുതിയതായി നിരത്തിലിറങ്ങുന്ന 1000 ബസ്സുകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി പിഎസ് സി പരീക്ഷ നടത്തില്ല. ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ പുതുതായി നിയമനം നടത്താനുള്ള അവസരമാണ് ഇതോടെ നഷ്ടമാവുന്നത്.

ജീവനക്കാരുടെ എണ്ണം കുറക്കുമ്പോള്‍

ജീവനക്കാരുടെ എണ്ണം കുറക്കുമ്പോള്‍

നിലവില്‍ ഒരു ബസ്സിന് 7.1 ജീവനക്കാരാണ്. എന്നാല്‍ ഇതില്‍ കുറവ് വരുത്തുന്നതോടെ ബാക്കി വരുന്ന ജീവനക്കാരെയാണ് പുതിയതായി നിരത്തിലിറങ്ങുന്ന ബസ്സുകളിലേക്ക് വിന്യസിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പുതുതായി തൊഴിലവസരമില്ല

പുതുതായി തൊഴിലവസരമില്ല

ഒരു വര്‍ഷം കുറഞ്ഞത് 1000 ബസ്സുകളെങ്കിലും നിരത്തിലിറങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവഴി പുതിയ തൊഴിലവസരമുണ്ടാകില്ല. പുന:സംഘടനയെത്തുടര്‍ന്ന് അധികമായി വരുന്ന ജീവനക്കാരെയാണ് ഇതിലേക്ക് നിയമിക്കുന്നത്.

അധികമായി വരുന്നവരെ വിന്യസിക്കും

അധികമായി വരുന്നവരെ വിന്യസിക്കും

ഒരു ബസ്സിനുള്ള ശരാശരി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതോടെ അധികം വരുന്ന ജീവനക്കാരെക്കൊണ്ട് പുതിയ 1000 ബസുകള്‍ സര്‍വീസ് നടത്താനുള്ള നീക്കമാണ് നടത്തുന്നത്.

English summary
No new posting in KSRTC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X