കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കീത്‌ ചെയ്യാന്‍ ആര്‍ക്കുമാകില്ലെന്ന് വെല്ലുവിളിച്ച് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന് പിസി ജോര്‍ജ്ജിന്റെ വക വെല്ലുവിളി. തന്നെ അങ്ങനെ ആര്‍ക്കും താക്കീത് ചെയ്യാന്‍ ആകില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്.

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിനും യുഡിഎഫിനും ദോഷകരമായി എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജോര്‍ജ്ജിനെ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം താക്കീത് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് ഒരു പേടിയും ഇല്ല. ആരേയും പേടിച്ചിട്ടല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും പിസി ജോര്‍ജ്ജ് തുറന്നടിച്ചു. മുന്നണിയിലേയും പാര്‍ട്ടിയിലേയും ഭീഷണികളൊന്നും തന്റെ മുന്നില്‍ വിലപ്പോവില്ലെന്ന സൂചനയാണ് പിസി ജോര്‍ജ്ജ് നല്‍കുന്നത്.

PC George

കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളക്കും സര്‍ക്കാര്‍ ചീഫ് വിപ് പിസി ജോര്‍ജ്ജിനും എതിരെ യുഡിഎഫ് നടപടിയെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം രണ്ട് പേരേയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നതിന് സമാനമായ പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസ് അച്യുതാന്ദനും നടത്തിയിരിക്കുന്നത്.

പിസി ജോര്‍ജ്ജിന്റെ ഇപ്പോഴത്തെ പ്രതികരണം കേരള കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. ജോര്‍ജ്ജിന്റെ പ്രസ്താവന പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് ആന്റണി രാജു എംഎല്‍എ പറയുന്നത്.

മാണിയോട് ഉടക്കി നിന്നിരുന്ന ജോസഫ് വിഭാഗത്തെ കൂടെ കൂട്ടി പാര്‍ട്ടി പിടിക്കാനുള്ള പദ്ധതിയിലായിരുന്നു പിസി ജോര്‍ജ്ജ്. എന്നാല്‍ ഒടുവില്‍ മാണിയും ജോസഫും ഒന്നിക്കുകയും ജോര്‍ജ്ജ് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.

English summary
No one can reprimand me says PC George. There were reports that, PC George may reprimanded by UDF meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X