കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 കോടിയുടെ ഓണം ബംപര്‍ ലോട്ടറി അടിച്ച ആ 'ഭാഗ്യവാന്‍' ഇതാ ഇവിടെ ടിക്കറ്റും കളഞ്ഞ് ഇരിപ്പാണ്!

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: ദിവസങ്ങളായി കേരളം മുഴുവന്‍ ആകാംക്ഷയോടെ ചോദിക്കുകയാണ്. ആരാണ് ആ ഭാഗ്യവാന്‍. കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം അടിച്ച ആ ഭാഗ്യവാന്‍ ആരാണ് എന്നാണ് ചോദ്യം. ഒന്നും രണ്ടുമല്ല എട്ട് കോടി രൂപയാണ് ഓണം ബംപറിന് ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും ഒന്നാം സമ്മാനം വാങ്ങാനായി ആരും എത്തിയിട്ടില്ല.

Read Also: മീശപ്പുലിമലയിലെ മഞ്ഞ് വീഴ്ച.. ദുല്‍ഖര്‍ സല്‍മാന് കിട്ടിയത് എട്ടിന്റെ പണി... കൊല്ലുന്ന ട്രോളുകള്‍!

സെപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഓണം ബംപര്‍ നറുക്കെടുത്തത്. ലോട്ടറിയടിച്ചവരെല്ലാം സമ്മാനം വാങ്ങിപ്പോയി. ഒരാളൊഴികെ. ഒന്നാം സമ്മാനമായ എട്ട് കോടി രൂപ അടിച്ച ഭാഗ്യവാനൊഴികെ. എന്നാല്‍ എട്ട് കോടി അടിച്ചയാളെ ഭാഗ്യവാനെന്ന് വിളിക്കണോ നിര്‍ഭാഗ്യവാനെന്ന് വിളിക്കണോ എന്നതാണ് ഇപ്പോഴത്തെ സംശയം. കാര്യമുണ്ട്, ഈ കഥയൊന്ന് കേട്ടുനോക്കൂ...

എട്ട് കോടിയുടെ ടിക്കറ്റ്

എട്ട് കോടിയുടെ ടിക്കറ്റ്

തൃശ്ശൂര്‍ ജില്ലയില്‍ നിന്നും വിറ്റതാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ കിട്ടിയ ആ ടിക്കറ്റ്. ടിക്കറ്റ് നമ്പര്‍ ടി സി 788368. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍ നിന്നും വാങ്ങി ചില്ലറ വില്‍പനക്കാരനായ ചുവന്നമണ്ണ് സന്തോഷ് വിറ്റതാണ് ഈ ടിക്കറ്റ്.

ടിക്കറ്റിന്റെ ഉടമ ആര്

ടിക്കറ്റിന്റെ ഉടമ ആര്

ഓണം ബംപറിന്റെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായി. മറ്റ് സമ്മാനങ്ങളെല്ലാം ആളുകള്‍ വാങ്ങിപ്പോയി. ഒന്നാം സമ്മാനക്കാരന്‍ മാത്രം വന്നില്ല. എന്തുകൊണ്ട് വന്നില്ല എന്നാണോ ചോദ്യം. ഒരുപക്ഷേ ആ ചോദ്യത്തിനുത്തരം വിശാല്‍ പറയുന്നതാകാം. ആരാണീ വിശാല്‍?

കായംകുളത്തെ വിശാല്‍

കായംകുളത്തെ വിശാല്‍

കൊല്ലം കായംകുളം സ്വദേശിയാണ് വിശാല്‍. കായംകുളം സ്വദേശിയായ വിശാലിന് തൃശ്ശൂരില്‍ വിറ്റ ടിക്കറ്റുമായി എന്താണ് കണക്ഷന്‍ എന്നാണോ. ഉണ്ട്, കണക്ഷനുണ്ട്. തൃശ്ശൂരില്‍ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താന്‍ വാങ്ങിയ ടിക്കറ്റാകാം ഇതെന്നാണ് വിശാല്‍ കരുതുന്നത്.

എങ്ങനെ മനസിലായി

എങ്ങനെ മനസിലായി

ചുവന്നമണ്ണ് സന്തോഷ് തന്നെയാണ് തനിക്ക് ടിക്കറ്റ് തന്നത് എന്നാണ് വിശാല്‍ പറയുന്നത്. സന്തോഷിനെ ടി വിയില്‍ കണ്ടപ്പോഴാണ് തനിക്ക് ഇക്കാര്യം ഓര്‍മ വന്നത്. മാത്രമല്ല, ടിസി എന്നത് തൃശൂരിന്റെ കോഡാണോ എന്ന് താന്‍ സന്തോഷിനോട് എടുത്ത് ചോദിക്കുകയും ചെയ്തതാണ് - വിശാല്‍ പറയുന്നു.

എന്നിട്ടാ ടിക്കറ്റെവിടെ

എന്നിട്ടാ ടിക്കറ്റെവിടെ

മൊബൈല്‍ ഫോണിന്റെ കവറിനൊപ്പമാണ് ടിക്കറ്റ് സൂക്ഷിച്ചത്. എന്നിട്ടാ മൊബൈല്‍ കവര്‍ എവിടെ. വീട് വൃത്തിയാക്കുന്നതിനിടയില്‍ അത് ചവറ്റുകുട്ടയില്‍ വീണു. പിന്നീട് വേസ്റ്റിനൊപ്പം അത് കത്തിക്കുകയും ചെയ്തു. എന്ന് വെച്ചാല്‍ ലോട്ടറി ടിക്കറ്റും കത്തിപ്പോയി എന്ന് സാരം.

കത്തിച്ചത് എട്ട് കോടിയോ

കത്തിച്ചത് എട്ട് കോടിയോ

ഒന്നാം സമ്മാനമായ എട്ട് കോടി കിട്ടിയ ലോട്ടറി ടിക്കറ്റാണോ താന്‍ കത്തിച്ചത് എന്ന് വിശാലിന് ഇപ്പോഴും ഉറപ്പില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് താന്‍ ടിക്കറ്റ് വാങ്ങിയത് സന്തോഷില്‍ നിന്നാണ.് ടിക്കറ്റിന്റെ സീരിസ് നമ്പറും ഇത് തന്നെ. സമ്മാനം അവകാശപ്പെട്ട് ആരും വരാത്ത സ്ഥിതിക്ക് ഇത് തന്റെ ടിക്കറ്റ് തന്നെയാകാം, അല്ലാതിരിക്കാം.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

എട്ട് കോടിയുടെ ഓണം ബംപര്‍ അടിച്ചിട്ടും ആരും സമ്മാനം വാങ്ങാന്‍ വരാത്തത് എന്ത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നു. ആ കിട്ടുണ്യേട്ടന്‍ ഇപ്പോഴും ബോധം കെട്ട് കിടക്കുകയാകും എന്നാണ് സോഷ്യല്‍ മീഡിയ ഇതേക്കുറിച്ച് ട്രോള്‍ ചെയ്തത്.

English summary
No one claim the Rs 8 crore Kerala Onam bumper lottery - report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X