കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ ട്രോളിയതിനല്ല സൈബര്‍ സെല്‍ ഇറങ്ങിയത്... ഇത് ട്രോളല്ല, ശുദ്ധ തോന്നിവാസം; കേസ് പോര

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ട്രോളുകൾക്കും വിലക്ക് എന്ന രീതിയിൽ ആയിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾ. ചില ട്രോൾ ​ഗ്രൂപ്പകൾക്കും വ്യക്തികൾക്കും ഹൈ ടെക് സെൽ സന്ദേശം അയച്ചു എന്ന് പറഞ്ഞായിരുന്നു ഇത്. മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇത് വാർത്തയാക്കി ആഘോഷിച്ചു.

എന്നാൽ മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ട്രോളുകൾക്കെതിരെ ആയിരുന്നില്ല ഹൈടെക് സെല്ലിന്റെ ഇടപെടൽ. ട്രോൾ എന്ന രീതിയിൽ പ്രചരിപ്പിച്ച ഒരു ചിത്രവും അതിൽ എഴുതിപ്പിടിപ്പിച്ച അശ്ലാലവും ഏത് രാഷ്ട്രീയ ബോധത്തിലുള്ള ആളേയും ലജ്ജിപ്പിക്കുന്നതായിരുന്നു. ഇത് വ്യാപകമായി പ്രചരിപ്പിച്ചവർക്കായിരുന്നു പോലീസിന്റെ ഹൈടെക് സെൽ മുന്നറിയിപ്പ് നടത്തിയത്.

താനൂരിലെ ഒരു സ്ത്രീയേയും എംഎൽഎ അബ്ദുറഹ്മാനേയും മുഖ്യമന്ത്രിയേയും ചേർത്ത് ഉണ്ടാക്കിയ അസഭ്യ പോസ്റ്റർ ആയിരുന്നു ചിലർ ട്രോളെന്ന രീതിയിൽ ആഘോഷിച്ചത്.

അത് ട്രോൾ ആയിരുന്നില്ല

മുഖ്യമന്ത്രിയെ ട്രോളുന്നത് കേരളത്തിൽ പുതിയ സംഭവം ഒന്നും അല്ല. പ്രധാനമന്ത്രിയേയും ദൈവങ്ങളേയം മതങ്ങളേയം വരെ ട്രോളുന്നവരാണ് മലയാളികൾ. പക്ഷേ ഇത്തവണ എന്താണ് സംഭവിച്ചത്.

ട്രോളിന്റെ പേരിൽ

ട്രോൾ എന്ന പേരിൽ അശ്ലീലവം അസഭ്യവം സ്ത്രീവിരുദ്ധതയം കേട്ടാലറയ്ക്കുന്ന വ്യക്തിഹത്യയും നടത്തിയാൽ അത് അം​ഗീകരിക്കാൻ പറ്റമോ? അത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.

താനൂരിലെ സ്ത്രീ

താനൂരിലെ ഒരു സ്ത്രീ പിണറായി വിജയന് ഹസ്തദാനം നൽകുന്ന ചിത്രമാണ് മോശം രീതിയിൽ പ്രചരിപ്പിച്ചത്. താനൂർ എംഎൽഎ അബ്ദുറഹ്മാനേയും അപമാനിക്കുന്നുണ്ട് ചിത്രത്തിൽ.

ട്രോളെന്ന രീതിയിൽ പ്രചരിപ്പിച്ചു

ഈ ചിത്രത്തെ ട്രോൾ എന്ന രീതിയിൽ പ്രചരിപ്പിച്ചവർക്കാണ് ഹെട്ക് സെൽ മുന്നറിയിപ്പ് നൽകിയത്. ഇത് ആദ്യമായിട്ടല്ല ഹൈടെക് സെൽ ഇങ്ങനെ മുന്നറിയിപ്പ് നൽകുന്നത്. മുമ്പ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

പോലീസിന്റെ വിശദീകരണം

ഈ വിഷയത്തിൽ കേരള പോലീസ് കൃത്യമായ വിശദീകരണം പത്രക്കുറിപ്പായി പുറത്ത് വിടുകയം ചെയ്തു. എന്നാലും മാധ്യമങ്ങൾ നൽകിയ വാർത്തകൾ പിൻവലിച്ചിട്ടില്ല.

ട്രോൾ ​ഗ്രൂപ്പുകൾക്ക് മനസ്സിലായില്ലേ

സംഘപരിവാർ അനുകൂല ട്രോൾ ​ഗ്രൂപ്പുകളിലാണ് ഈ ചിത്രം പ്രചരിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങൾ ഈ ചിത്രം പ്രചരിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് ചില ​ഗ്രൂപ്പുകൾ രം​ഗത്ത് വന്നിട്ടുണ്ട്. പക്ഷേ പഴയ വാർത്തയുടെ പേരിൽ ട്രോൾ ഇറക്കുന്നത് ഇപ്പോഴും അവസനാനിപ്പിച്ചിട്ടില്ല എന്ന് മാത്രം.

English summary
No warning against trolling CM on social media, says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X