കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഒളിച്ചുകടക്കില്ലെന്ന് തൃപ്തി ദേശായി; തൊടുപുഴയില്‍ കണ്ടത് ആരെ?പരക്കം പാഞ്ഞ് പോലീസ്...

തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടതായി കഴിഞ്ഞ ദിവസം പോലീസിന് വിവരം ലഭിച്ചിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീ വിമോചന പ്രവര്‍ത്തകയും ഭൂമാത ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടു എന്ന അഭ്യൂഹത്തിന് പിന്നാലെ അവരുടെ വിശദീകരണം പുറത്തുവന്നു. താന്‍ പൂണെയില്‍ തന്നെയുണ്ടെന്നും, ശബരിമലയില്‍ പോകുന്നുണ്ടെങ്കില്‍ അത് പരസ്യമായി തീയതിയും സമയവും പ്രഖ്യാപിച്ചതിന് ശേഷമായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

തൃപ്തി ദേശായി തൊടുപുഴയില്‍? ശബരിമല പ്രവേശനം ഉടന്‍? ജാഗ്രതയോടെ പോലീസ്...തൃപ്തി ദേശായി തൊടുപുഴയില്‍? ശബരിമല പ്രവേശനം ഉടന്‍? ജാഗ്രതയോടെ പോലീസ്...

ശബരിമലയില്‍ പ്രവേശിക്കുന്ന സമയവും തീയതിയും പോലീസിനെയും സര്‍ക്കാരിനെയും അറിയിക്കുമെന്നും, ഭൂമാതാ ബ്രിഗേഡിലെ നൂറോളം വനിതാ പ്രവര്‍ത്തകരും തന്നോടൊപ്പം ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. ഭരണഘടനാ വിരുദ്ധമായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

എല്ലാവരെയും അറിയിക്കും...

എല്ലാവരെയും അറിയിക്കും...

തൃപ്തി ദേശായി കേരളത്തിലെത്തിയെന്നും, വേഷം മാറി ശബരിമലയില്‍ പ്രവേശിക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് അവരുടെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്. ആരും കാണാതെ ഒളിച്ചും പാത്തും ശബരിമലയില്‍ പ്രവേശിക്കില്ലെന്നും, എല്ലാവരെയും അറിയിച്ചതിനു ശേഷമേ ശബരിമലയില്‍ പ്രവേശിക്കുവെന്നും അവര്‍ വ്യക്തമാക്കി.

തീയതി ഉടന്‍ പ്രഖ്യാപിക്കും...

തീയതി ഉടന്‍ പ്രഖ്യാപിക്കും...

ശബരിമലയില്‍ പ്രവേശിക്കുന്ന തീയതിയും സമയവും പോലീസിനെയും സര്‍ക്കാരിനെയും അറിയിക്കും. ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കില്ല...

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കില്ല...

ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും, ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കില്ലെന്നും സ്വാമി അയ്യപ്പനെ വിശ്വസിക്കുന്ന ഭക്തയാണ് താനെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

എല്ലാവര്‍ക്കും പ്രവേശനം വേണം...

എല്ലാവര്‍ക്കും പ്രവേശനം വേണം...

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നേടിയെടുക്കാനാണ് ശ്രമം, എല്ലാവര്‍ക്കും പ്രവേശനം വേണമെന്നാണ് തങ്ങളുടെ ആവശ്യം. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദം പറയാനുള്ള അവകാശമുണ്ട്.

നൂറോളം വനിതകള്‍...

നൂറോളം വനിതകള്‍...

താന്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പ്രവേശിക്കുകയെന്നും, ഭൂമാതാ ബ്രിഗേഡിലെ നൂറോളം വനിതാ പ്രവര്‍ത്തകരും തന്നോടൊപ്പം ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു.

വിവരം നല്‍കിയത് ശബരിമല തീര്‍ത്ഥാടകന്‍...

വിവരം നല്‍കിയത് ശബരിമല തീര്‍ത്ഥാടകന്‍...

തൃപ്തി ദേശായിയെ തൊടുപുഴയ്ക്ക് സമീപം മുട്ടത്തു വെച്ച് കണ്ടെന്നാണ് കഴിഞ്ഞ ദിവസം ഒരു ശബരിമല തീര്‍ത്ഥാടകന്‍ പോലീസിനെ വിവരമറിയിച്ചത്.

ജാഗ്രതയോടെ പോലീസ്...

ജാഗ്രതയോടെ പോലീസ്...

തൊടുപുഴയില്‍ നിന്ന് എരുമേലി വഴി ശബരിമലയില്‍ പ്രവേശിക്കാനാണ് തൃപ്തി ദേശായിയുടെ ശ്രമമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. തൃപ്തി ദേശായി തൊടുപുഴയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജാഗ്രതയിലാണ്.

ഒന്നും വ്യക്തമല്ല...

ഒന്നും വ്യക്തമല്ല...

തൃപ്തി ദേശായി പൂണെയിലാണോ അതോ കേരളത്തിലുണ്ടോ എന്നതില്‍ ഇതുവരെ വ്യക്തതയില്ല. തൃപ്തി ദേശായിയുടെ പുതിയ വിശദീകരണത്തെ നിസ്സാരമായി തള്ളിക്കളയാനും പോലീസ് തയ്യാറല്ല.

സുരക്ഷ കര്‍ശനമാക്കി...

സുരക്ഷ കര്‍ശനമാക്കി...

തൃപ്തി ദേശായി ഈ മാസം തന്നെ ശബരിമലയില്‍ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പമ്പയിലും ശബരിമലയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. തൃപ്തി ദേശായി തൊടുപുഴയില്‍ എത്തിയെന്നതറിഞ്ഞ് പത്തനംതിട്ട എസ്പി കഴിഞ്ഞ ദിവസം പമ്പയിലെത്തിയിരുന്നു.

തടയുമെന്ന് ഹൈന്ദവ സംഘടനകള്‍...

തടയുമെന്ന് ഹൈന്ദവ സംഘടനകള്‍...

തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരും ശബരിമലയിലെത്തിയാല്‍ തടയുമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Trupti desai says won't enter to sabarimala through hidden ways.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X