കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നോട്ട് നിരോധനം ചില കേന്ദ്രങ്ങള്‍ നേരത്തെ അറിഞ്ഞു'; സാധാരണക്കാരനെ ബാധിച്ചെന്ന് പിണറായി

1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്നും നിരോധനം ചില കേന്ദ്രങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും പിണറായി വിജയന്‍.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആയിരം, അഞ്ഞൂറ് നോട്ടുകളുടെ നിരോധനത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്നും നിരോധനം ചില കേന്ദ്രങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചു.

രാജ്യത്തെ കള്ളപ്പണ ലോബിക്ക് അവരുടെ കൈവശമുള്ള പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ സൗകര്യവും നേരത്തേ തന്നെ നല്‍കിയെന്നാണ് മനസിലാക്കുന്നത്. ബിജെപിതന്നെ ബാങ്കില്‍ പണം നിക്ഷേപിച്ചതിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നോട്ടു പിന്‍വലിക്കാനുള്ള തീരുമാനം അറിയാതെ പോയത് സാധാരണക്കാരായ ജനങ്ങള്‍ മാത്രമാണ്.

pinarayi-vijayan

നോട്ട് നിരോധനം മൂലം സാധാരണ ജനം വലയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത്രയും ദിവസമായി ഒരു നടപടിയുമില്ല. കേന്ദ്രസര്‍ക്കാര്‍ നിസംഗത തുടരുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. അധ്വാനിച്ച് പണമുണ്ടാക്കി അതില്‍ നിന്ന് അല്‍പം മിച്ചം വെച്ച് പല കാര്യങ്ങള്‍ക്കൊരുങ്ങിയ സാധാരണക്കാര്‍ക്കാണ് നോട്ട് നിരോധനം ബാധിച്ചത്.

പാവപ്പെട്ട ജനങ്ങളുടെ കൈയ്യിലുള്ളത് കള്ളപ്പണമല്ല. അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മരുന്നു വാങ്ങാനും ചികിത്സിക്കാനും പണമില്ലാതെ രോഗികള്‍ പ്രയാസപ്പെടുന്നു. ഈ പ്രശ്‌നത്തില്‍ അകപ്പെട്ട് ജീവനൊടുക്കിയവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്നും പിണറായി പറഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കുന്ന നടപടി വിവരണാതീതമായ ബുദ്ധിമുട്ട് ഉണ്ടാക്കി.

സംസ്ഥാന സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട ബില്ലുകള്‍ക്ക് സമയം ഈ മാസം 30 വരെ നീട്ടിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ബില്‍, വെള്ളക്കരം, പരീക്ഷാഫീസ് തുടങ്ങിയവയ്ക്കു പിഴ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ വാറ്റ്, എക്‌സൈസ് നികുതികള്‍ക്ക് ഇളവു ബാധകമല്ല.

നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 30 വരെ സമയം അനുവദിക്കണമെന്ന കാര്യം കേന്ദ്ര ധനമന്ത്രിയെക്കണ്ടു ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും പിണറായി വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്ന് ദില്ലിയിലെത്തി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

English summary
Note ban Kerala chief minister Pinarayi Vijayan criticism against Central government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X