കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ ഡയറക്ടറുടെ മോശം സ്വഭാവം ചോദ്യം ചെയ്തു!! മലയാളി നഴ്‌സിന് ദില്ലിയില്‍ സംഭവിച്ചത്!!

മെഡിക്കല്‍ ഡയറക്ട്‌റുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍ ഡയറക്ടറുടെ മോശം സ്വാഭാവം ചോദ്യം ചെയ്ത മലയാളി നഴ്‌സിനെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയെന്ന് പരാതി. ഗുരു തേജ് ബഹദൂര്‍ ആശുപത്രിയിലെ മലയാളി നഴസ് തണ്ണീര്‍മുക്കം സ്വദേശി മോളി ദാസിനെയാണ് പുറത്താക്കിയത്.

മോളിയുടെ സേവനം ആശുപത്രിക്ക് ആവശ്യമില്ലെന്നറിയിച്ച് മെഡിക്കല്‍ ഡയക്ടറായ ഡോ. സുനില്‍ കുമാര്‍ ഇവര്‍ക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തുകയാണ് മോളി. ഡോ. സുനില്‍കുമാര്‍ മാനസികമായി പീഡിപ്പിക്കുന്നതായും ആരോപണം ഉണ്ട്.

 മെഡിക്കല്‍ ഡയറക്ടര്‍ക്ക് വൈരാഗ്യം

മെഡിക്കല്‍ ഡയറക്ടര്‍ക്ക് വൈരാഗ്യം

മുപ്പത് വര്‍ഷമായി ഇവിടെ ജോലി നോക്കി വരികയാണ് മോളി ദാസ്. മെഡിക്കല്‍ ഡയറക്ട്‌റുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് തന്നെ പുറത്താക്കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാരിന്റെ റിക്രൂട്ട് മെന്റ് സെല്ലിനെ സമീപിച്ച് വേറെ ആശുപത്രിയില്‍ ജോലി നോക്കാനാണ് മെഡിക്കല്‍ ഡയറക്ടര്‍ പറയുന്നത്.

 ആത്മഹത്യയ്ക്ക് കാരണക്കാരന്‍

ആത്മഹത്യയ്ക്ക് കാരണക്കാരന്‍

സുനില്‍ കുമാര്‍ നഴ്‌സ്മാരോട് മോശമായിട്ടാണ് പെരുമാറുന്നതെന്നാണ് ആരെപണം. ഇക്കാര്യം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണങ്ങളുണ്ട്. ആശുപത്രിയിലെ സീനിയര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെആര്‍ബി ചൗധരി ആത്മഹത്യ ചെയ്തത് സുനിലിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണെന്നും ആരോപണം ഉണ്ട്.

 റിലേ നിരാഹാരം

റിലേ നിരാഹാരം

കത്ത് പിന്‍വലിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് മോളിയുടെ ആവശ്യം. ഡല്‍ഹി ഹോസ്പിറ്റല്‍ എംപ്ലോയീസ് ആന്‍ഡ് നഴ്‌സസ് യൂണിയനിലെ സഹ പ്രവര്‍ത്തകരും മോളിക്കൊപ്പം റിലേ നിരാഹാരത്തിലാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് മോളി ദാസ്.

 പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത്

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത്

മോളി നിരുപാധികം മാപ്പ് പറഞ്ഞാല്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നാണ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍ പറയുന്നത്. മോളിക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യൂണിയന്‍ കത്തയച്ചിട്ടുണ്ട്.

English summary
medical director tortured mentally malayali nurse started fasting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X