കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറ്റിങ്ങൽ അപകടം: ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് !! പ്രതി ചേർത്താൽ കേസ് ദുർബലമാകുമെന്ന് നിയമോപദേശം

110 പേരുടെ മരണത്തിന് ഇടയാക്കിയ പുറ്റിങ്ങള്‍ അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിയ്ക്കണമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറോട് ഡയറക്ടര്‍ ജനല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം തേടിയത്.

Puttinal

പുറ്റിങ്ങല്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ നിയമോപദേശം സ്വീകരിച്ച് തീരുമാനം എടുക്കണമെന്നായിരുന്നു നളിനി നെറ്റോയുടെ നിര്‍ദ്ദേശം. പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴവുകള്‍ നിരത്തി ഡിജിപിയ്ക്ക് നളിനി നെറ്റോ കത്ത് നല്‍കിയിരുന്നത്. ഇതാണ് ഡിജിപി, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി രവീന്ദ്രന് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുന്നത് കേസിലെ യാഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്നാണ് നിയമോപദേശം.

Puttingal

ക്രിമിനല്‍ കുറ്റം ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിലനില്‍ക്കില്ലെന്ന് ഉപദേശത്തിലുണ്ട്. പകരം വകുപ്പ്തല നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്നു. കേസിലെ അന്തിമ റിപ്പോര്‍ട്ടും നിയമോപദേശവും ഇപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരിഗണനയില്‍ ആണ്. 110 പേരുടെ മരണത്തിന് ഇടയാക്കിയ പുറ്റിങ്ങള്‍ അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

English summary
Officers are free from Puttingal Probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X