കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആല്‍മരത്തില്‍ ഓംകാര രൂപം, ഇനി എന്തൊക്കെ കാണണം എന്തോ?

  • By Aiswarya
Google Oneindia Malayalam News

കൊച്ചി: അല്ലേലും മലയാളികള്‍ പണ്ടേ ഇങ്ങനെയാ,പേരില്‍ എന്തു കണ്ടാലും അതങ്ങ് വിശ്വസിച്ചോളും. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ ആണേല്‍ പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ?
എന്താണു സംഭവം എന്നല്ലേ..

കിഴക്കമ്പലം ഞാറള്ളൂര്‍ കരുവേലില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തെ ആല്‍മരത്തിന്റെ ശിഖിരം മുറിച്ചപ്പോള്‍ ഓംകാര രൂപം കണ്ടു. ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരത്തിന്റെ ദ്രവിച്ചുതുടങ്ങിയ ശിഖിരം മുറിച്ചപ്പോഴാണ് മുറിച്ച ഭാഗത്തും മറുഭാഗത്തും ഓം എന്നെഴുതിയ രീതിയില്‍ തെളിഞ്ഞത്. കല്ലാല്‍ പൊതിഞ്ഞുകയറി നശിച്ചുതുടങ്ങിയപ്പോഴാണ് ക്ഷേത്രത്തിന് മുന്നിലെ ആല്‍മരത്തിന്റെ ശിഖിരം തന്ത്രിയുടെ അനുമതിയോടെ മൂന്നാഴ്ച മുമ്പ് മുറിച്ചത്. മുറിച്ചുമാറ്റിയ കാതല്‍ ഭാഗത്ത് ദേവനാഗിരി ലിപിയില്‍ ഓം എന്ന് വ്യക്തമായി എഴുതിയതുപോലുള്ള രൂപം പിന്നീടാണ് ക്ഷേത്ര ഭാരവാഹികളുടെയും, ഭക്തരുടെയും ശ്രദ്ധയില്‍പ്പെട്ടത്.

oham

ഹിന്ദു മത വിശ്വാസ പ്രകാരം ദേവ വൃക്ഷമായി കരുതുന്ന ആല്‍മരത്തില്‍ പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന ഓംകാരം തെളിഞ്ഞത് അത്ഭുതത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ
ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ നിരവധി ഭക്തര്‍ ആല്‍മരം കാണാന്‍ എത്തുന്നുണ്ട്. ഇവിടത്തെ ആല്‍മരച്ചോട്ടില്‍ തന്നെ ഓം രൂപമുള്ള ശിഖിരം മാലയിട്ട് പ്രത്യേകമായി എടുത്തുവച്ചിരിക്കുകയാണ്.
എന്തൊക്കായാണെന്നു നോക്കിക്കെ ആല്‍മരത്തില്‍ ഓംകാര രൂപം കണ്ടു എന്നു. ഇതിന്റെ പേരില്‍ എന്തൊക്കെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കാണേണ്ടി വരും ആവോ?

English summary
ohm symbol in Banyan Tree at kochi, ohm symbol visible in kizhakkambalam njaralloor sreekrishna swami temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X