കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000, 500 നോട്ടുകള്‍ നിരോധിച്ചോ? താനറിഞ്ഞില്ലെന്നു വയോധിക, കൈവശമുള്ളത് ലക്ഷങ്ങള്‍!!!

500, 1000 രൂപയുടെ ലക്ഷങ്ങള്‍ വരുന്ന നോട്ടുകള്‍ വരാപ്പുഴയിലെ 75 കാരിയില്‍ നിന്ന് പോലിസ് പിടിച്ചെടുത്തു

  • By Manu
Google Oneindia Malayalam News

വരാപ്പുഴ: നോട്ട് നിരോധനം കളിഞ്ഞ് രണ്ടു മാസം പിന്നിട്ടും ഇതേക്കുറിച്ച് രാജ്യത്ത് ഒരാള്‍ അറിഞ്ഞില്ലെന്നു പറഞ്ഞാന്‍ വിശ്വസിക്കാനാവുമോ? എന്നാല്‍ അങ്ങനെയൊരാള്‍ ഇവിടെയുണ്ട്. അതും നമ്മുടെ സ്വന്തം കേരളത്തില്‍.

500, 1000 രൂപയുടെ നാലു ലക്ഷം വിലമതിക്കുന്ന നോട്ടുകള്‍ എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ താമസിക്കുന്ന വയോധികയില്‍ നിന്നു പോലിസ് കണ്ടെടുത്തു. ചിറയ്ക്കകം ഭഗവതി പറമ്പില്‍ താമസിക്കുന്ന സത്തായിയെന്ന് അറിയപ്പെടുന്ന സതിയുടെ (75) വീട്ടില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.

നോട്ട് എടുക്കില്ലെന്ന് അറിഞ്ഞത് മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍

പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കാര്യം ഇവര്‍ അറിയുന്നത്.

താമസം ഒറ്റയ്ക്ക്, പുറത്തിറങ്ങുന്നത് അപൂര്‍വ്വം

20 വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗ സംരക്ഷണവകുപ്പില്‍ നിന്നു വിരമിച്ച സതി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവരുടെ ഭര്‍ത്താവും മകളും മരിച്ചിരുന്നു.പിന്നീട് പുറം ലോകവുമായോ ബന്ധുക്കളുമായോ ഇവര്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. വീട്ടിലേക്ക് ആവശ്യമായി സാധനങ്ങള്‍ വാങ്ങാനും പെന്‍ഷന്‍ വാങ്ങാനും മാത്രമാണ് സതി വീട്ടില്‍ നിന്നു പുറത്തിറങ്ങിയിരുന്നത്.

 വൈദ്യുതിയില്ല, ഫോണില്ല, ടെലിവിഷനില്ല, പത്രവുമില്ല

പുറം ലോകവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ടെലിഫോണ്‍, ടെലിവിഷന്‍ എന്നിവയൊന്നും ഇവരുടെ വീട്ടിലില്ല. മാത്രമല്ല പത്രവും ഇവര്‍ വാങ്ങാറില്ല.
വൈദ്യുതി കണക്ഷന്‍ പോലുമില്ലാത്ത വീട്ടിലാണ് സതിയുടെ താമസം. ടെലിവിഷന്‍ എങ്ങനെയാണ് ഉപയോഗിക്കുകയെന്ന് തനിക്കറിയില്ലെന്നും ജീവിതത്തില്‍ ഇതുവരെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

 പുതിയ് നോട്ടുകള്‍ ലഭിച്ചിരുന്നു

പെന്‍ഷന്‍ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്നും ആവശ്യമുള്ള തുക മാത്രമേ ബാങ്കില്‍ പോയി പിന്‍വലിക്കാറുള്ളൂവെന്നും സതി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി 2000ത്തിന്റെ പുതിയ നോട്ടാണ് ഇവര്‍ക്കു ലഭിച്ചത്. എന്നാല്‍ അപ്പോഴും 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല.

ബാങ്കിനെ സമീപിച്ചു

കടകള്‍ പഴയ നോട്ട് സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇവര്‍ ഇതുമായി ബാങ്കിനെ സമീപിക്കുകയായിരുന്നു. തങ്ങള്‍ നിസ്സഹായരാണെന്നും പഴയ നോട്ടുകള്‍ സ്വീകരിക്കാനുള്ള തിയ്യതി കഴിഞ്ഞെന്നും ഇവരെ ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഇതുകേട്ട് കുപിതയായി അധികൃതരോട് തട്ടിക്കയറുകയായിരുന്നു.

ആരോടും സംസാരിക്കില്ല, മറ്റുള്ളവര്‍ നല്‍കുന്ന ഭക്ഷണവും കഴിക്കില്ല

സമീപവാസികളോട് പോലും സതി ബന്ധം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല, അടുത്ത വീട്ടിലുള്ളവര്‍ എന്തെങ്കിലും ഭക്ഷണം നല്‍കിയാലും ഇവര്‍ നിരസിക്കാറാണ് പതിവ്. വാതില്‍ പോലും തുറക്കാതെ ഇവര്‍ ആഴ്ചകളോളം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നുവെന്ന് സമീപവാസി പറഞ്ഞു.

കൈവശം പണമില്ലെന്നു സതി

ബാങ്കില്‍ പഴയ നോട്ടുകെട്ടുകളുമായി പോയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സതി ഇത് നിഷേധിക്കുകയായിരുന്നു. തന്റെ പക്കല്‍ പണമൊന്നുമില്ലെന്നും പത്രം വായിക്കാത്തതിനാല്‍ നോട്ട് നിരോധനത്തെക്കുറിച്ചൊന്നും അറിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.എല്ലാവരും എന്നെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. എന്റെ പക്കലുള്ള പണത്തിലാണ് അവരുടെ കണ്ണ്. ഞാന്‍ ആരെയും വിശ്വസിക്കില്ല- സതി വ്യക്തമാക്കി.

പഞ്ചായത്തിന്റെ സഹായം സ്വീകരിച്ചില്ല

പഴയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ സഹായിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചെങ്കിലും ഇവര്‍ ഇതു തള്ളിക്കളഞ്ഞു. ഓരോ മാസവും പെന്‍ഷന്‍ ലഭിക്കുന്ന തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നാണ് സതിയുടെ വാദം. പഞ്ചായത്ത് പ്രസിഡഡന്റും പ്രതിനിധികളും ഇവരുടെ വീട്ടില്‍ വന്നെങ്കിലും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പോലിസിനെ സമീപിക്കുകായയിരുന്നു.

പോലിസ് പണം പിടിച്ചെടുത്തു

പോലിസും പഞ്ചായത്ത് അധികൃതരും ചേര്‍ന്നു സതിയുടെ വീട്ടില്‍ നിന്നു ആയിരത്തിന്റെ 130ഉം അഞ്ഞൂറിന്റെ 540 നോട്ടുകളും പിടിച്ചെടുത്തു. വീട്ടിലെ സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറിയിച്ചു.

English summary
500, 100 currencies seized from an old woman in Kerala. Her explanation was she did'nt know about note ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X