കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാറുകാര്‍ക്ക് ആശ്വാസമായി വീണ്ടുമൊരു വിമാനത്താവളം...ഇത്തവണ കോഴിക്കോട്ട്!!

സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പുതുതായി ഒരു വിമാനത്താവളം കൂടി വന്നേക്കും. ഇത്തവണ കോഴിക്കോടിനെയാണ് പരിഗണിക്കുന്നത്. ഇവിടെ വിമാനത്താവളം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കേന്ദ്രമാക്കി വിമാനത്താവളം ആരംഭിക്കുന്നതിന് സാധ്യതാ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍ക്കും എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചു കഴിഞ്ഞു.

ദിലീപ് പുറത്തേക്ക്!! ഇത്തവണ പ്രതീക്ഷ..രക്ഷകനായെത്തുന്നത് കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍!!ദിലീപ് പുറത്തേക്ക്!! ഇത്തവണ പ്രതീക്ഷ..രക്ഷകനായെത്തുന്നത് കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍!!

1

മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ വിമാനത്താവളത്തെക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. എന്നാല്‍ വലിയ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ പറ്റാത്തത് വലിയ പോരായ്മയാണ്. ഇതു കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടൊണ് കോഴിക്കോട്ട് വിമാനത്താവളം അനുവദിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

2

സ്ഥലമേറ്റെടുപ്പ് വഴി മുട്ടിയതിനാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയില്ലാത്തതിനാലും പുതിയ വിമാനത്താവളമാണ് ഏക പോംവഴി. തിരുവമ്പാടിയില്‍ 2150 ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളതിനാല്‍ സര്‍ക്കാരിന് ഈ സ്ഥലം ഏറ്റെടുത്തു കൊടുത്താല്‍ മതി. സ്ഥലം വിട്ടുനല്‍കാന്‍ റബര്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും നിവേദനത്തില്‍ വിശദമാക്കുന്നു.

English summary
New airport in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X