കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് യൂണിയന്‍ ഗൂണ്ടായിസം?

  • By ഷാ ആലം
Google Oneindia Malayalam News

കോഴിക്കോട്: ഏയ് ഓട്ടോ എന്ന സിനിമയില്‍ ഗണേഷിന്റെ ഓട്ടോ തള്ളി ഇരുളിന്റെ മറവില്‍ ഉരുട്ടി കുഴിയിലേക്കിടുന്ന ചില ഓട്ടോക്കാരുണ്ടല്ലോ. അവരുടെ പ്രേതം ആവേശിച്ച ചിലര്‍ ഇപ്പോഴും കോഴിക്കോട്ടെ ഓട്ടോക്കാരിലും ടാക്‌സിക്കാരിലും ഉണ്ടെന്നു യാത്രക്കാര്‍. സംഘടിത ശക്തിയുപയോഗിച്ച് ഇരുളിന്റെ മറവില്‍ ഇതരതൊഴിലാളികളെയും പൊതുജനങ്ങളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഇവര്‍ രാഷ്ട്രീയക്കാരുടെ തണലില്‍ തടിച്ചുകൊഴുക്കുകയാണ്.

ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയാണ് പരാമ്പരാഗത ഓട്ടൊ-ടാക്‌സിക്കാരുടെ സംഘടിത ആക്രമണം. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികളുണ്ട്. ഈയടുത്താണ് കോഴിക്കോട്ട് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം ആരംഭിച്ചത്. മാംഗോ കാബ്‌സ് എന്നാണ് പേര്. മറ്റു നഗരങ്ങളിലേതുപോലെ മികച്ച ഓഫറാണ് കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്‌സികളുടെത്.

Mango Cabs

മിനിമം ചാര്‍ജ് 99 രൂപയെന്നതാണ് പ്രധാന ആകര്‍ഷണം. ഈ തുകയ്ക്ക് നാലു കിലോമീറ്റര്‍ യാത്രചെയ്യാം. അതായത്, സാധാരണ ടാക്‌സിക്കാര്‍ 300ഉം 400ഉം 500ഉം വാങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ ഓട്ടത്തിനു മാത്രം പണം വാങ്ങുന്നു. മിനിമം ചാര്‍ജില്‍ മാത്രമല്ല ഈ വ്യത്യാസം. തുടര്‍ന്നുള്ള യാത്രകള്‍ക്കും ഓടുന്നതിന് അനുസരിച്ചു തന്നെയാണ് ചാര്‍ജ്. ചെയ്യാത്ത യാത്രയ്ക്കു കൂടി പണം നല്‍കേണ്ടിവരുന്ന പതിവു രീതിയില്‍നിന്നു വ്യത്യസ്തമായി, വര്‍ഷങ്ങളായി ജനം ആഗ്രഹിക്കുന്നതാണ് ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നര്‍ഥം.

എന്നാല്‍, മറ്റു നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമായി ഓണ്‍ലൈന്‍ ടാക്‌സികള്‍ ചീറിപ്പായുമ്പോള്‍ കോഴിക്കോട് സ്ഥിതി നേരെ തിരിച്ചാണ്. യൂണിയന്‍ ബലവും ഗൂണ്ടായിസവും കൊണ്ട് ഓണ്‍ലൈന്‍ ടാക്‌സികളെ കെട്ടുകെട്ടിക്കാനുള്ള ഒരുക്കത്തിലാണ് പരമ്പരാഗത ടാക്‌സിക്കാര്‍. ഇതിന് ഓട്ടോ ഡ്രൈവര്‍മാരും കൂട്ടുണ്ട്. കാരണം മറ്റൊന്നല്ല. ഓട്ടോകള്‍ വാങ്ങുന്നതിനെക്കാള്‍ കുറവാണ് പലപ്പോഴും ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്ക്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ കേരളത്തിലെ ഏറ്റവും നല്ല ഓട്ടോക്കാരാണെന്നാണ് ചിലരെങ്കിലും വിശേഷിപ്പിക്കാറുള്ളത്. നല്ലവര്‍ ഇല്ലെന്നല്ല. പക്ഷെ, ഇവരില്‍ പലരും ശരാശരിയിലും താഴെയുള്ള പിടിച്ചുപറിക്കാരാണെന്നാണ് പല യാത്രക്കാരുടെയും അനുഭവം. ഡ്രൈവര്‍മാര്‍ക്കു സൗകര്യമുള്ള സ്ഥലത്താണു പോവുക. അല്ലാതെ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തല്ല.

പരാതികള്‍ കുന്നുകൂടിയപ്പോള്‍ മുന്‍ ജില്ലാ കളക്ടര്‍ ഡോ. പി.ബി സലീം ഓറഞ്ച് ഓട്ടോ എന്ന പേരില്‍ നാട്ടിന്‍പുറത്തുനിന്ന് ഓട്ടോകള്‍ കൊണ്ടുവന്ന് രാത്രികാല സര്‍വിസ് ആരംഭിച്ചിരുന്നു. യൂണിയന്‍ ബലത്തിന്റെയും ഗൂണ്ടായിസത്തിന്റെയും മിടുക്കില്‍ ഇരുളിന്റെ മറവില്‍ ഒളിഞ്ഞിരുന്ന് ആക്രമിച്ച് ഓട്ടോക്കാര്‍ ഓറഞ്ചുകാരെ നാടുകടത്തി. ഇപ്പോള്‍ ഇതേ സംഘബലമുപയോഗിച്ച് ഓണ്‍ലൈന്‍ ടാക്‌സിക്കാരെയും നേരിടാനാണ് സംഘടിത തൊഴിലാളികളുടെ ശ്രമം. കഴിഞ്ഞ ദിവസം മാംഗോ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട്ട് ആക്രമണവുമുണ്ടായി.

ഓണ്‍ലൈന്‍ ടാക്‌സിക്കെതിരെ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തില്‍ ഓട്ടോക്കാരും ടാക്‌സിക്കാരും പണിമുടക്കു നടത്തി കളക്ടറേറ്റില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ശേഷം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ അനുരഞ്ജന ചര്‍ച്ച സംഘടിപ്പിച്ചു. ഈ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് 99 രൂപയില്‍നിന്ന് 150 ആക്കി ഉയര്‍ത്താന്‍ തീരുമാനമായി എന്നാണു വിവരം. അതായത് ടാക്‌സി ഉടമകളെ വേണ്ടവിധം വിരട്ടി എന്നര്‍ഥം.

English summary
Auto, Taxi Drivers' trade union playing Goondaism in Kozhikode against Online Taxi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X