മോദിക്ക് ഉത്തരമുണ്ടോ? ഉമ്മന്‍ചാണ്ടിയുടെ ഈ ചോദ്യങ്ങള്‍ക്ക്...

രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എടിഎമ്മുകളിലൂടെ ഒരേ സമയം 200 കോടിയുടെ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ നോട്ടുകള്‍ എടിഎമ്മില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനുള്ള മറുപടി സ്

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയോട് ചേദ്യങ്ങള്‍ ചോദിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രതിഷേധഝ സമരങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. കേരളത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

എന്നാല്‍ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാനേ ഹര്‍ത്താലുകള്‍ സഹായിക്കു എന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ ബന്ദില്‍ നിന്നും കോണ്ഡഗ്രസ് വിട്ടു നിന്നിരുന്നു. എങ്കിലും പ്രതിഷേധ കൂട്ടായ്മകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചിരുന്നു. യുഡിഎഫിന്റെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിച്ചു. രാജ് ഭവന്‍ മാര്‍ച്ചിലെ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

എന്ത്‌കൊണ്ട് മുന്‍ കരുതല്‍ എടുത്തില്ല?

മൂല്യത്തില്‍ രാജ്യത്ത് എണ്‍പത്തി ആറ് ശതമാനവവും 1000, 500 നോട്ടുകളാണെന്ന് അറിയാതെയാണോ മോദി നോട്ടുകള്‍ പിന്‍വലിച്ചത്. അറിഞ്ഞിട്ടാണ് പിന്‍വലിച്ചതെങ്കില്‍ നോട്ട് പ്രതിസന്ധിക്ക് മുന്‍ കരുതലെടുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

 

നടപടി സ്വീകരിച്ചില്ല

രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എടിഎമ്മുകളിലൂടെ ഒരേ സമയം 200 കോടിയുടെ പണം പിന്‍വലിക്കാന്‍ കഴിയും. പുതിയ നോട്ടുകള്‍ എടിഎമ്മില്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അതിനുള്ള മറുപടി സ്വീകരിച്ചില്ല.

 

നിയമവിരുദ്ധമല്ലേ?

ഭരണഘടന 300 എ പ്രകാരം രാജ്യത്തെ ഒരു പൗരന് നിയമപരമായി അനുവദിച്ചിട്ടുള്ള പണം കൈവശം വയ്ക്കാന്‍ അദികാരമുണ്ട്. എന്നാല്‍ അതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമായ നടപടിയല്ലെ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

 

രാജ്ഭവന്‍മാര്‍ച്ച്

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിലാണ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

 

English summary
Oommen Chandy asked questions to Narendra Modi for note ban
Please Wait while comments are loading...