കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുമായുള്ള ചര്‍ച്ച വിജയിച്ചില്ല; ചര്‍ച്ച തുടരുമെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫ് ഘടകകക്ഷിയായ ജെ.ഡി(യു) ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പിവീരേന്ദ്രകുമാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച വിജയിച്ചില്ല. ജെഡിയുവിന്റെ ചിലകാര്യങ്ങളില്‍ പരിഹാരം കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റു കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് അറിയിച്ചത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ഈ മാസം അഞ്ചിന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. വീരേന്ദ്ര കുമാര്‍ തന്നെയാകും ജെഡിയുവിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നാണ് വീരേന്ദ്ര കുമാര്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തില്‍ തീരുമാനമുണ്ടായതായി അദ്ദേഹം അറിയിച്ചില്ല.

oommen-chandy

ജനതാ പരിവാര്‍ ദേശീയതലത്തില്‍ ഒന്നായതോടെ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയില്‍ മാത്രം നില്‍ക്കേണ്ട അവസ്ഥ സംജാതമായപ്പോഴാണ് യുഡിഎഫിനെതിരെ കടുത്ത ആരോപണവുമായി വീരേന്ദ്രകുമാര്‍ പത്രസമ്മേളനം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നേരിട്ട തോല്‍വിക്ക് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ ഉടന്‍ നടപടിവേണമെന്നാണ് വീരേന്ദ്രകുമാറിന്റെ ആവശ്യം.

കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്നപ്പോള്‍ ലഭിച്ചതിന്റെ പകുതി സീറ്റുപോലും യുഡിഎഫില്‍ ലഭിച്ചില്ലെന്ന് വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്തിടെ മുന്നണിയിലെത്തിയ ആര്‍എസ്പിക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നതും ജെയിഡുവിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു.

English summary
Oommen Chandy says Will resolve all issues between JD(U) and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X