ക്വാറി ഉടമകളെ സഹായിച്ച നേതാവിന്റെ വീട്ടില്‍ ഉമ്മന്‍ചാണ്ടി,തൃശൂരിലെ സന്ദര്‍ശനത്തിന് പിന്നില്‍?

കോണ്‍ഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റായിരുന്ന എംഎല്‍ ബേബിയുടെ വീട്ടിലാണ് ഉമ്മന്‍ചാണ്ടി സന്ദര്‍ശം നടത്തിയത്.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

തൃശൂര്‍: ക്വാറി ഉടമകള്‍ക്ക് ഒത്താശ ചെയ്‌തെന്ന ആരോപണത്തില്‍ തൃശൂര്‍ ഡിസിസി സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ഉമ്മന്‍ചാണ്ടി വിവാദത്തില്‍. കോണ്‍ഗ്രസ് നടത്തറ മണ്ഡലം പ്രസിഡന്റായിരുന്ന എംഎല്‍ ബേബിയുടെ വീട്ടിലാണ് ഉമ്മന്‍ചാണ്ടി സന്ദര്‍ശം നടത്തിയത്.

ക്വാറി സമരത്തില്‍ കോണ്‍ഗ്രസ് നിലാപടിനെതിരായി, ക്വാറി ഉടമകള്‍ക്ക് വേണ്ടി പരസ്യമായി സംസാരിച്ചു എന്നാരോപിച്ചാണ് ബേബിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എ ഗ്രൂപ്പ് നേതാവായിരുന്ന മാധവന്‍ ഡിസിസി പ്രസിഡന്റായിരിക്കെയാണ് എ ഗ്രൂപ്പുകാരനായ ബേബിയെ സസ്‌പെന്‍ഡ് ചെയ്തത്. കെപിസിസി സെക്രട്ടറി സജി ജോസഫ് അധ്യക്ഷനായുള്ള കമ്മീഷന്റെ അന്വേഷണത്തിന് ശേഷമായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ യാത്രയ്ക്കിടെ ചായ കുടിക്കാനാണ് ബേബിയുടെ വീട്ടില്‍ കയറിയതെന്നായിരുന്നു ഉമ്മന്‍ചാണ്ടി അനുകൂലികള്‍ നല്‍കുന്ന വിശദീകരണം.

എംഎല്‍ ബേബി...

ക്വാറി സമരത്തില്‍ കോണ്‍ഗ്രസിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച്, ക്വാറി ഉടമകള്‍ക്ക് അനുകൂലമായി സംസാരിച്ചുവെന്നായിരുന്നു എ ഗ്രൂപ്പ് നേതാവായ എംഎല്‍ ബേബിക്കെതിരെ ഉയര്‍ന്ന ആരോപണം

പാര്‍ട്ടി കമ്മീഷന്‍...

ഡിസിസി താക്കീത് ചെയ്തിട്ടും ക്വാറി ഉടമകള്‍ക്കൊപ്പം നിന്ന ബേബിയുടെ നിലപാട് സംശയാസ്പദമാണെന്നാണ് കെപിസിസി സെക്രട്ടറി സജി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ബേബിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശം...

യാത്രയ്ക്കിടെ തൃശൂര്‍ രാമനിലയത്തിലെത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി ബേബിയുടെ വീട്ടിലേക്ക് പോയത്. ഉമ്മന്‍ചാണ്ടി ബേബിയുടെ വീട്ടിലേക്ക് പോകുന്നതിനെ എ ഗ്രൂപ്പ് നേതാക്കള്‍ എതിര്‍ത്തിരുന്നെങ്കിലും അതൊന്നും അദ്ദേഹം കൂട്ടാക്കിയില്ല.

ചായ കുടിക്കാന്‍...

എന്നാല്‍ യാത്രയ്ക്കിടെ ചായ കുടിക്കാനായാണ് ബേബിയുടെ വീട്ടില്‍ കയറിയതെന്നാണ് ഉമ്മന്‍ചാണ്ടി അനുകൂലികള്‍ നല്‍കുന്ന വിശദീകരണം.

അറിയില്ലെന്ന് ടിഎന്‍ പ്രതാപന്‍...

ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ സന്ദര്‍ശനമായതിനാല്‍, ഡിസിസിയെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചത്.

English summary
Oommen chandy visited suspended congress leader in thrissur.
Please Wait while comments are loading...