കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ വിവാദം....നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി വേണം!! സ്വാഗതം ചെയ്യുന്നതായി ഉമ്മന്‍ചാണ്ടി

ജൂണ്‍ 20ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ മെട്രോ യാത്രയാണ് കേസിനു കാരണം

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ താനുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ജനകീയ യാത്രയ്‌ക്കെതിരേ നിയമനടപടി സ്വീകരിച്ചതിനെ ഉമ്മന്‍ ചാണ്ടി സ്വാഗതം ചെയ്തു. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരേയും നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ജനകീയ യാത്ര നടത്തിയത്. ഇതിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അമ്മ യോഗത്തില്‍ ഒന്നും ചര്‍ച്ചയായില്ല!! പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ദിലീപ്...അമ്മ യോഗത്തില്‍ ഒന്നും ചര്‍ച്ചയായില്ല!! പിന്തുണയും പ്രാര്‍ഥനയും വേണമെന്ന് ദിലീപ്...

ബ്രാവോയുടെ 'കൈകള്‍' പറങ്കികളുടെ വിധിയെഴുതി!! ചിലി കലാശക്കളിക്ക്...ക്രിസ്റ്റിക്ക് മടങ്ങാം

1

മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കിയെന്നും ജനങ്ങള്‍ക്കു അസൗകര്യമുണ്ടാക്കിയെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മെട്രോ ആക്ട് പ്രകാരമാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റുള്ളവര്‍ക്കെതിരേ കേസെടുത്തത്. കോണ്‍ഗസ് നേതാക്കളുടെ ജനകീയ യാത്ര മെട്രോ നിയമങ്ങളുടെ ലംഘനമാണോയെന്നു പരിശോധിക്കാന്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചട്ടങ്ങള്‍ ലംഘിച്ചതായി തെളിഞ്ഞത്. ഇതിന്റെ റിപ്പോര്‍ട്ട് ബുധനാഴ്ച വൈകീട്ട് ഏലിയാസ് ജോര്‍ജിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

2

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കി, ട്രെയിനിലും പരിസരത്തുമെല്ലാം പ്രകടനം നടത്തി, യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി, മെട്രോയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് കെഎംആര്‍എല്ലിന്റെ റിപ്പോര്‍ട്ടിലുള്ളത്. മൂന്നു ട്രെയിനുകളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ തിരക്കാണ് ഉണ്ടാക്കിയതെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 20നാണ് ഉമ്മന്‍ ചാണ്ടിയുയെ നേതൃത്വത്തില്‍ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും മെട്രോയില്‍ ജനകീയ യാത്ര നടത്തിയത്.

English summary
Kochi metro: Oommen chandy welcomes legal action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X