കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെടുക്കണം,ഉമ്മന്‍ചാണ്ടിയുടെ അപേക്ഷ ബിസിസിഐ കേള്‍ക്കുമോ?

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: കുറ്റവിമുക്തനായ ശ്രീശാന്തിനെ ഇനിയും എന്തിനാണ് ഇങ്ങനെ ക്രൂശിക്കുന്നത്. നമ്മുടെ ഉമ്മന്‍ചാണ്ടിക്കാണ് ശ്രീശാന്തിന്റെ കാര്യത്തില്‍ കൂടുതല്‍ വിഷമമുള്ളത്. എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി മോചിപ്പിച്ച സ്ഥിതിക്ക് ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തിനെ തിരിച്ചെടുക്കാലോ... ബിസിസിഐയോട് ശ്രീയെ തിരിച്ചെടുക്കാന്‍ ഇനി പറയുന്നത് മുഖ്യമന്ത്രിയായിരിക്കും.

ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അതുമാത്രമല്ല, പരസ്യത്തില്‍ അഭിനയിപ്പിക്കാന്‍ ആര്‍ക്കും ശ്രീയെ വേണ്ടെങ്കില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

oommenchandy

സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് എന്തുകൊണ്ടും യോഗ്യനാണ്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു. ഒരു ചെറിയ കാരുണ്യ ലോട്ടറി പോണേല്‍ പോട്ടെ.. ഒന്നു പോയാല്‍ വലിയൊന്നു വരില്ലേ എന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍, അതു സത്യമാണ്, ശ്രീക്ക് ബംബര്‍ ലോട്ടറി അടിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. ലോട്ടറിയുടെ അംബാസിഡറാക്കാന്‍ പോലും തയ്യാറാണ്. അര്‍ഹിക്കുന്നുണ്ടെങ്കില്‍ ശ്രീശാന്തിനെ അംബാസിഡറായി തിരിച്ചെടുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
minister oommenchandy strong support to cricketer sreesanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X