കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിക്കൊപ്പമോ? സഭയില്‍ നടന്നത് വ്യക്തമാക്കുന്നത്!

പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖനടി ആക്രമണത്തിനിരയായ സംഭവം നിയമസഭയിലും. ഗവര്‍ണറുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സത്യം മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഗൂഢാലോചന പരാമര്‍ശം ഉള്‍പ്പെടെയുള്ളവ സഭയിലുന്നയിച്ചാണ് പ്രതിപക്ഷം സഭയില്‍ ആഞ്ഞടിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല. നടി ആക്രമിക്കപ്പെട്ട സംഭവം ചോദ്യോത്തര വേള നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചിരുന്നു.

അതിനു ശേഷം വീണ്ടും സഭയിലെത്തിയെങ്കിലും പിന്നീട് സഭ ബഹിഷ്കരിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കാന്‍ ആരംഭിച്ചു. പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്തു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

 വരും ദിവസങ്ങളിലും പ്രശ്നമാകും

വരും ദിവസങ്ങളിലും പ്രശ്നമാകും

ചോദ്യോത്തര വേളയ്ക്ക് ശേഷം അടിയന്തര പ്രമേയം അനുവദിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.ഇതിനു പിന്നാലെ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. നടിക്കെതിരായ ആക്രമണം ഉന്നയിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ധമാക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വരും ദിവസങ്ങളിലും സ്ത്രീസുരക്ഷയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

 പ്രതികളെ സംരക്ഷിക്കുന്നു

പ്രതികളെ സംരക്ഷിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമല്ലെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സത്യം മറച്ചു വച്ചാണ് മുഖ്യമന്ത്രി സംസരിക്കുന്നതെന്നും അതിനാല്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.

 സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ബഹിഷ്കരിച്ചു. അക്രമം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

 കേസ് അട്ടിമറിക്കാന്‍ ശ്രമം

കേസ് അട്ടിമറിക്കാന്‍ ശ്രമം

സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കി. കേസ് അട്ടമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമാണെന്നും പ്രതിപക്ഷം. ഒരു മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാവരുത് ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യന്ത്രി പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല പറ‍ഞ്ഞു. ഇത് കേസില്‍ സംശയമുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.

 രാഷ്ട്രീയമായി ഉപയോഗിക്കുന്നു

രാഷ്ട്രീയമായി ഉപയോഗിക്കുന്നു

എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന വാദം സര്‍ക്കാരിനില്ലെന്ന് പിണറായി സഭയില്‍ വ്യക്തമാക്കി. ഇക്കാര്യം കോടതിയെയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുവെന്നും പിണറായി. നടി ആക്രമിക്കപ്പെട്ട സംഭവം രാഷ്ട്രീയ വത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

English summary
attack against actress, opposition leave assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X