കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃത്തികേട് പറഞ്ഞുണ്ടാക്കുകയാണ്...! അങ്ങനെയൊരു സംഭവമേ ഇല്ല...! എംഎൽഎയുടെ വെളിപ്പെടുത്തൽ..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി ആദ്യം മുതല്‍ക്കേ ശക്തിയുക്തം വാദിക്കുന്നയാളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപിനെ കുടുക്കിയതാണെന്നും ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും പിസി ജോര്‍ജ് പലതവണ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പിസി ജോര്‍ജില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിസി ജോര്‍ജ് പറയുന്നത് അതൊന്നുമല്ല.

ദിലീപിനെ നാല് വഴിക്കും പൂട്ടുന്നു..! തിരിച്ച് വരവ് അസാധ്യം.. ! പറവൂരിൽ ഒപ്പിച്ച പണിക്ക് മറുപണി!ദിലീപിനെ നാല് വഴിക്കും പൂട്ടുന്നു..! തിരിച്ച് വരവ് അസാധ്യം.. ! പറവൂരിൽ ഒപ്പിച്ച പണിക്ക് മറുപണി!

ദിലീപിന്റെ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കേണ്ട..! ഒന്നും പുറത്ത് വരില്ല..! ഇനി എല്ലാം രഹസ്യം..!ദിലീപിന്റെ ചോര കുടിക്കാന്‍ കാത്ത് നില്‍ക്കേണ്ട..! ഒന്നും പുറത്ത് വരില്ല..! ഇനി എല്ലാം രഹസ്യം..!

വാർത്തകൾ തെറ്റെന്ന്

വാർത്തകൾ തെറ്റെന്ന്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ഒരാളും തന്നോട് ഫോണില്‍ പോലും പറഞ്ഞിട്ടില്ലെന്നാണ് പിസി ജോര്‍ജ് മനോരമയോട് വ്യക്തമാക്കിയിരിക്കുന്നത്. പിസി ജോര്‍ജിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് അയച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

വൃത്തികേട് പറഞ്ഞുണ്ടാക്കുന്നു

വൃത്തികേട് പറഞ്ഞുണ്ടാക്കുന്നു

ആരാണ് ഇത്തരം വൃത്തികേട് പറഞ്ഞുണ്ടാക്കുന്നത് എന്നറിയില്ല. തന്നോട് പോലീസ് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ചുമ്മാ വൃത്തികേട് പറഞ്ഞുണ്ടാക്കുകയാണ്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

ദിലീപിനെതിരെ ഗൂഢാലോചന

ദിലീപിനെതിരെ ഗൂഢാലോചന

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് പിസി ജോര്‍ജ് പലവട്ടം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അടക്കം കത്ത് നല്‍കുകയും ചെയ്തു. നിരവധി ആരോപണങ്ങളാണ് പിസി ജോര്‍ജ് ദിലീപ് വിഷയത്തില്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മകനുമാണ് എന്നാണ് ആദ്യം ആരോപിച്ചത്.

നേതാവും മകനും

നേതാവും മകനും

രാഷ്ട്രീയ നേതാവിനേയും മകനേയും കൂടാതെ ഒരു വനിതാ എഡിജിപിയും ഗൂഢാലോചനയ്ക്ക് പിന്നിലുണ്ടെന്ന് പിസി ആരോപിച്ചു. ഈ രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യം മകനെ വലിയ സിനിമാ താരമാക്കണം എന്നായിരുന്നു. ഈ മകന്‍ ചില മലയാളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. പക്ഷേ പിന്നീടങ്ങോട്ട് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ല.

ദിലീപിനെ ചതിച്ചു

ദിലീപിനെ ചതിച്ചു

അതിന് കാരണം ദിലീപ് ആണ് എന്നായിരുന്നു നേതാവിന്റേയും കുടുംബത്തിന്റേയും വിചാരം. ഈ വൈരാഗ്യത്തിന്റെ പുറത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് എന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു.ദിലീപിനെ ചതിക്കുകയായിരുന്നു. ചാരക്കേസില്‍ നമ്പി നാരായണനും കന്നട നടനും സുമനും സംഭവിച്ച അതേ ചതിയാണ് ദിലീപിനും സംഭവിച്ചിരിക്കുന്നതെന്നും പിസി ജോര്‍ജ് മംഗളം ടെലിവിഷന്‍ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

മഞ്ജു വാര്യർക്കെതിരെ

മഞ്ജു വാര്യർക്കെതിരെ

ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജു വാര്യര്‍ക്കെതിരെയും പിസി ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യരെ ചുമന്നുകൊണ്ട് നടക്കുന്ന ഒരു എഡിജിപിയ്ക്കും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പിസി ജോര്‍ജ് ആരോപിക്കുകയുണ്ടായി.മഞ്ജു വാര്യരും മുഖ്യമന്ത്രിയും ഒരു പരിപാടിയില്‍ വേദി പങ്കിട്ട ശേഷമാണത്രേ ദിലീപ് കേസില്‍ പ്രതിയായത് .

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് കത്ത്

മുഖ്യമന്ത്രിക്ക് മഞ്ജു വാര്യര്‍ ഒരു കത്ത് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത് എന്നും പിസിയുടെ ആരോപണം ഉന്നയിച്ചു. ദിലീപ് കുറ്റക്കാരനാണ് എന്ന തോന്നല്‍ തനിക്കിപ്പോഴും ഇല്ല. തന്റെ മനസാക്ഷിക്ക് അയാള്‍ക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞിരുന്നു

ജയിലിലെ ഗൂഢാലോചന

ജയിലിലെ ഗൂഢാലോചന

ജയില്‍ സീലുളള് പേപ്പറില്‍ സുനി ദിലീപിന് കത്തെഴുതിയതിലും പിസി സംശയം പ്രകടിപ്പിക്കുന്നു. കാക്കനാട് ജയിൽ സൂപ്രണ്ട് അടക്കം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ പിസി ആരോപിച്ചത്. ജയിൽ സൂപ്രണ്ടിനെ പിന്നീട് സ്ഥലം മാറ്റിയിരുന്നു.

പിസിയും ദിലീപും തമ്മിൽ

പിസിയും ദിലീപും തമ്മിൽ

അതേസമയം പിസി ജോർജ് ദിലീപിനെ ന്യായീകരിക്കുന്നത് ഇരുവരും തമ്മിലുള്ള ബിസിനസ് ബന്ധം മൂലമാണെന്ന് യൂത്ത് ഫ്രണ്ട് എം നേതാവ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചിരുന്നു. പിസി ജോർജും മകൻ ഷോൺ ജോർജും ദിലീപും തമ്മിൽ സിനിമാ-രാഷ്ട്രീയ-മാഫിയ ബന്ധം ആണെന്നായിരുന്നു ആരോപണം.

English summary
PC George MLA's reaction in dileep case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X