ടിപി വധക്കേസ് പ്രതികള്‍ക്ക് അവഗണന; അര്‍ഹതയുണ്ടായിട്ടും പരോളില്ലെന്ന് പി ജയരാജന്‍

പരോളിന് വേണ്ടി 27 പേര്‍ അപേക്ഷിച്ചപ്പോള്‍ 25 പേര്‍ക്കും പരോള്‍ നിഷധേിച്ചെന്നും പി ജയരാജന്‍ വ്യക്തമാക്കി.ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ 4 പേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍

  • Published:
  • By: Akshay
Subscribe to Oneindia Malayalam

കണ്ണൂര്‍: ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇടക്കാല ലീവിന് അര്‍ഹതയുണ്ടായിട്ടും ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍. ടിപി വധ്‌കേസിലെ പ്രതികള്‍ക്ക് മാത്രമല്ല എട്ടു വര്‍ഷത്തിലേറെയായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത മറ്റ് തടവുതകാരുമുണ്ടെന്ന് സമൂഹം മനസിലാക്കണമെന്നും പി ജയരാജന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

പരോളിന് വേണ്ടി 27 പേര്‍ അപേക്ഷിച്ചപ്പോള്‍ 25 പേര്‍ക്കും പരോള്‍ നിഷധേിച്ചെന്നും പി ജയരാജന്‍ വ്യക്തമാക്കി. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിച്ചില്ല. ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ 4 പേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യ സ്‌നേഹികളുടെ പ്രതിഷേധം

തടവുകാരുടെ നിയമപരമായ അവകാശം പോലും നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്നേഹികളുടെ പ്രതിഷേധമുയരണമെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 

ഇനിയും ശിക്ഷയോ?

കോടതിയുടെ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ ജയില്‍ ഉപദേശക സമിതിക്ക് മതിയായ കാരണമില്ലാതെ ഇവരെ വീണ്ടും ശിക്ഷിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടോയെന്നും ജയരാജന്‍ ചോദിക്കുന്നു.

 

ജയിലുകള്‍ തടവറകള്‍ മാത്രമല്ല

ജയിലുകള്‍ തടവറകള്‍ മാത്രമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.ആധുനിക ലോകത്ത് ജയിലുകളെ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയായാണ് സമൂഹം പരിഗണിക്കുന്നത്.അതിന്റെ ഭാഗമായി കുറ്റവാളികാളെന്നു വിധിക്കപ്പെട്ടവര്‍ക്ക് തിരുത്തലിനുള്ള അവസരമാണ് നല്‍കേണ്ടതെന്നാണ് പുതിയ വീക്ഷണം. എന്ന് തുടങ്ങിയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

 

യുഡിഎഫ് ഭരണകാലം

വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരിക്കാനുള്ള നിയമവിരുദ്ധ ഇടപെടലാണ് യുഡിഎഫ് ഭരണകാലത്തുണ്ടായത്. നാലരവര്‍ഷക്കാലമായി അവര്‍ക്ക് പരോള്‍ കിട്ടിയിട്ടില്ല.ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളാണ് ഈ ദൌത്യം ഏറ്റെടുത്തിട്ടുള്ളത്.

 

എലിയെ പേടിച്ച് ഇല്ലം ചുട്ടു

ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ 4 പേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ .ഇപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയായി അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

 

English summary
P Jayarajan's Facebook post about parol
Please Wait while comments are loading...