കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസില്‍ വിചാരണ നേരിടുന്ന പ്രതി ജയില്‍ ഉപദേശക സമിതി അംഗം; പി ജയരാജന്‍ വിവാദത്തില്‍

രണ്ട് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന വ്യക്തിയാണ് പി ജയരാജന്‍ എന്നതാണ് വിവാദത്തിന് കാരണം.

  • By അക്ഷയ്‌
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത് വിവാദമാകുന്നു. രണ്ട് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന വ്യക്തിയാണ് പി ജയരാജന്‍ എന്നതാണ് വിവാദത്തിന് കാരണം. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസിലും എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലും വിചാരണ നേരിടുകയാണ് പി ജയരാജന്‍.

കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ നിയമപരമായി സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉപദേശക സമിതിയില്‍ ഇരിക്കാന്‍ ജയരാജന് അയോഗ്യതയില്ലെങ്കിലും കൊലക്കേസ് പ്രതിയെന്ന നിലയിലും ജയരാജന്‍ ഉള്‍പ്പെട്ട കേസിലെ മറ്റ് പ്രതികള്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്നു എന്നതിനാലും ഇത് വിവാദ നിയമനം തന്നെയാണെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പി ജയരാജന്‍

പി ജയരാജന്‍

ജില്ലാ സെഷന്‍സ് ജഡ്ജി ഔദ്യോഗിക അംഗമായ സമിതിയിലേക്കാണ് സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജനെ അനൗദ്യോഗികാംഗമായി നിയമിച്ചിരിക്കുന്നത്.

തീരുമാനം

തീരുമാനം

ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയില്‍ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കുന്നതിനുള്ളതാണ് ജയില്‍ ഉപദേശക സമിതി.

ഔദ്യോഗിക അംഗങ്ങള്‍

ഔദ്യോഗിക അംഗങ്ങള്‍

ജയില്‍ ഡിജിപി ചെയര്‍മാനായുള്ള ഉപദേശകസമിതിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ ഔദ്യോഗിക അംഗങ്ങളാണ്.

രാഷ്ട്രീയമായ ഇടപെടലുകള്‍

രാഷ്ട്രീയമായ ഇടപെടലുകള്‍

ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലയില്‍ ജയരാജന് തുടര്‍ച്ചയായി ജയില്‍ സന്ദര്‍ശിക്കാനും സാഹചര്യമുണ്ടാകും. മനോജ് വധക്കേസിലേതുള്‍പ്പെടെ സിപിഎമ്മുകാരായ നിരവധി പ്രതികള്‍ റിമാന്‍ഡിലും ശിക്ഷയിലും കഴിയുന്ന കണ്ണൂര്‍ ജയിലിന്റെ കാര്യങ്ങളില്‍ ജയരാജന്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്താനിടയുണ്ടെന്ന ആശങ്ക തള്ളിക്കളയാനാവില്ല.

 കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന കൊടി സുനിയുള്‍പ്പടെയുള്ളവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള നീക്കം ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു.

English summary
CPM Kannur district secretory P Jayarajan in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X