കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെത് സാംസ്‌കാരിക ഘോഷയാത്ര മാത്രമെന്ന് പി ജയരാജന്‍

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സി.പി.എം സംഘടിപ്പിച്ച നമ്മളൊന്ന് സാംസ്‌കാരിക ഘോഷയാത്രയില്‍ ശ്രീകൃഷ്ണന്‍, ബലരാമന്‍ പ്രതിഷ്ഠകളുടെ തിടമ്പേറ്റിയ വിവാദത്തിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാന്‍ പ്രതികരിച്ചു. സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും അത് സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.

തിടമ്പു നൃത്തം ഒരു കലാരൂപമാണ്. അതിനെ കൃഷ്ണരൂപമായും മറ്റും ദുര്‍വ്യാഖ്യാനിക്കേണ്ട കാര്യമില്ല. സി.പി.എമ്മിന്റെ സാംസ്‌കാരിക ഘോഷയാത്രയെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു. കണ്ണൂര്‍ ജില്ലയിലെ ബക്കളത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയാണ് വിവാദത്തിനിടയാക്കിയത്.

pjayarajan

കഴിഞ്ഞവര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച് തളിപ്പറമ്പില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച ദൃശ്യം പ്രദര്‍ശിപ്പിച്ചതും ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് സിപിഎം സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ ക്ഷമ ചോദിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയത്.

സിപിഎം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ എല്ലാവര്‍ഷവും ഘോഷയാത്ര നടത്തുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുന്നുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടുതന്നെയാണ് വിമര്‍ശനങ്ങള്‍ക്കിടയിലും ആര്‍എസ്എസ്സിനെതിരായി സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്.

English summary
p jayarajan responds cpm Sreekrishna Jayanthi Celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X