കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ചുട്ടുപൊള്ളുന്നു, താപ നില നാല്‍പതിനടുത്ത്

  • By Aiswarya
Google Oneindia Malayalam News

പാലക്കാട്: മധ്യവേനല്‍ അടുക്കുന്നതോടെ പാലക്കാട് ചുട്ടുപൊള്ളുന്നു. തിങ്കളാഴ്ച പകല്‍ ഇതുവരെ രേഖപ്പെടുത്തിയരില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത് . മൂണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ താപമാപിനിയില്‍ രേഖപ്പെടുത്തിയത് 39.5 ഡിഗ്രി സെന്റീഗ്രേഡ് ചൂടാണ്. അരഡിഗ്രികൂടി കൂടിയാല്‍ നാല്പത് ഡിഗ്രിയായി. ഫിബ്രവരിയില്‍ തുടങ്ങി ഇത് നാലാംദിവസമാണ് 39.5 ഡിഗ്രി രേഖപ്പെടുത്തുന്നത്. മലമ്പുഴയില്‍ 37.2 ആണ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ് ഫിബ്രവരി 15, 23, 25 ദിവസങ്ങളിലാണ് ഇതിനുമുമ്പ് 39.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഫിബ്രവരി 14മുതല്‍ 24വരെയുള്ള ശേഷിക്കുന്ന ഏഴുദിവസവും താപനില 39 ഡിഗ്രിയായിരുന്നു.

palakkad

കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിന് മുണ്ടൂരില്‍ രേഖപ്പെടുത്തിയത് 39 ഡിഗ്രിയാണ്. മാര്‍ച്ച് പതിനേഴിന് താപനില നാല്പത് കടന്നു. ഈവര്‍ഷം ഇതേരീതിയിലാണെങ്കില്‍ മാര്‍ച്ച് ആദ്യവാരംതന്നെ താപനില നാല്പത് കടക്കുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 17നുശേഷം ശരാശരി താപനില നാല്പതിന് മുകളിലായിരുന്നു.

തുലാവര്‍ഷം കാര്യമായി ലഭിക്കാത്തതും വേനലിനുമുമ്പ് ഇടമഴ പെയ്യാത്തതും അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമായിട്ടുണ്ട്. ശനിയാഴ്ച സന്ധ്യയ്ക്കുമുമ്പ് പാലക്കാട് നഗരത്തിലും പരിസരത്തും മഴ ചെറുതായി ചാറിയെങ്കിലും ചൂടിന് ശമനമൊന്നുമുണ്ടായില്ല.

English summary
highest temperature in palakkad district, almost reaches 40 degree Celsius
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X