കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരുണ്യയില്‍ ശ്രീശാന്തിനെ തിരിച്ചെടുക്കണമെന്ന് പന്ന്യന്‍, നേരിട്ടെത്തി പിന്തുണ

Google Oneindia Malayalam News

കൊച്ചി: ശ്രീശാന്തിന്റെ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളൊന്നും അധികം പ്രതികരിച്ചു കണ്ടില്ല. വാതുവപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കാരുണ്യ ലോട്ടറിയുട പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി.

ഇപ്പോള്‍ ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിയ്ക്കുന്നു. പക്ഷേ അപ്പോഴും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ശ്രീശാന്തിനോട് പ്രത്യേക താത്പര്യം ഒന്നും കാണിച്ചില്ല.

എന്നാല്‍ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അങ്ങനെയല്ല. ശ്രീശാന്തിനെ നേരിട്ട് ചെന്ന് കണ്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ പിന്തുണ അറിയിച്ചത്. മാത്രമല്ല, ശ്രീശാന്തിനെ കാരുണ്യയുടെ പരസ്യത്തില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരാണ് ഈ ബിസിസിഐ

ആരാണ് ഈ ബിസിസിഐ

ബിസിസിഐ എന്നത് രാജ്യത്തെ ഭരണഘടനയ്ക്ക് അതീതമല്ലെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്. ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ വൈകുന്നത് സംബന്ധിച്ചായിരുന്നു പ്രതികരണം.

പിന്തുണ

പിന്തുണ

കോഴ വിവാദത്തില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിക്കഴിഞ്ഞു. ക്രിക്കറ്റിലേയ്ക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവിന് പിന്തുണ അറിയിക്കാനാണ് പന്ന്യന്‍ വീട്ടിലെത്തിയത്.

ദുരൂഹം

ദുരൂഹം

കോടതി കുറ്റ വിമുക്തനാക്കിയിട്ടും ബിസിസിഐ ശ്രീശാന്തിനെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പന്ന്യന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ഇടപെടണം

സര്‍ക്കാര്‍ ഇടപെടണം

ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെടുത്തു.

പരസ്യത്തില്‍ തിരിച്ചെടുക്കണം

പരസ്യത്തില്‍ തിരിച്ചെടുക്കണം

വാതുവപ്പ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇപ്പോള്‍ കുറ്റവിമുക്തനായ സ്ഥിതിയ്ക്ക് പരസ്യത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരണം എന്നും ആവശ്യപ്പെട്ടു

ആദ്യത്തെ രാഷ്ട്രീയക്കാരന്‍

ആദ്യത്തെ രാഷ്ട്രീയക്കാരന്‍

കോഴ വിവാദത്തില്‍ കുറ്റവിമുക്തനായതിന് ശേഷം ശ്രീശാന്തിനെ സന്ദര്‍ശിയ്ക്കുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് പന്ന്യന്‍ രവീന്ദ്രന്‍

English summary
CPI leader Pannyan Raveendran visited Sreesanth and conveyed his support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X