കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ ഹോട്ടല്‍ പൂട്ടിച്ചു

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടി സീല്‍ വച്ചത്.

  • By Akshay
Google Oneindia Malayalam News

ഷോര്‍ണ്ണൂര്‍: എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെ ഭക്ഷണശാല റെയില്‍വെ അധികൃതര്‍ പൂട്ടി സീല്‍ വച്ചു. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടി സീല്‍ വച്ചത്. ഹോട്ടലില്‍ നിന്നുള്ള മുഴുവന്‍ ഭക്ഷ്യ ഇനത്തിന്റെയും സാംപിള്‍ എടുത്ത് സര്‍ക്കാര്‍ ലാബിലയച്ചു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യവേ തീവണ്ടിയില്‍ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. എല്ലാവരും അപകടനില തരണം ചെയ്തു.

കേരള ഫുട്‌ബോള്‍ അണ്ടര്‍ 15

കേരള ഫുട്‌ബോള്‍ അണ്ടര്‍ 15

എറണാകുളത്ത് നടന്ന കേരള ഫുട്‌ബോള്‍ അണ്ടര്‍ 15 ക്യാംപില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 21 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്.

 പട്ടാമ്പിയില്‍ ഇറക്കി

പട്ടാമ്പിയില്‍ ഇറക്കി

ശനിയാഴ്ച രാത്രി കൊച്ചുവേളി-ബിക്കാനീര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് പട്ടാമ്പിയില്‍ ഇറക്കുകയായിരുന്നു.

 ആശുപത്രി

ആശുപത്രി

തുടര്‍ന്ന് ഒന്‍പത് പേരെ താലൂക്ക് ആശുപത്രിയിലും ഏഴ്‌പേരെ നിള ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. എല്ലാവരും അപകട നില തരണം ചെയ്തു.

 വീട്ടില്‍ നിന്ന് കൊണ്ടു വന്നത്

വീട്ടില്‍ നിന്ന് കൊണ്ടു വന്നത്

വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വന്നിരുന്നു. അത് തീര്‍ന്നതിനാലാണ് റെയില്‍വെ സ്‌റ്റേഷനിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായത്.

 അസഹനീയം

അസഹനീയം

രാത്രിയില്‍ ഹോട്ടലില്‍ നിന്ന് ചപ്പാത്തിയും ഇടലിയും വടയുമാണ് കഴിച്ചതെന്ന് മൊഴി നല്‍കി. ഷോര്‍ണൂര്‍ വിട്ടതോടെ അസ്വസ്ഥതകള്‍ അസഹനീയമായതോടെ റെല്‍വെ സുരക്ഷ സേനയെ അറിയിക്കുകയായിരുന്നു.

കോഴിക്കോട് ജില്ലക്കാര്‍

കോഴിക്കോട് ജില്ലക്കാര്‍

ആശുപത്രിയിലായവര്‍ക്കു വേണ്ട എല്ലാ സഹായവും റെയില്‍വെ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ബുദ്ധിമുട്ടിലായത്.

English summary
Passengers including students in Kochuveli-Bikaneer express hospitalised for food poison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X