കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ തലോടിയും പിണറായിയെ തള്ളിയും വീണ്ടും പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസിനെ തലോടിയും പിണറായിയെ രൂക്ഷമായി വിമര്‍ശിച്ചും വീണ്ടും പിസി ജോര്‍ജ് എംഎല്‍എ. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇകെ നായനാര്‍ക്കും ഇഎംഎസിനും ഭരണ പരിഷ്‌ക്കാര അധ്യക്ഷനാകാമെങ്കില്‍ ഏഴാം ക്ലാസുകാരനായ വിഎസിന് ആകാമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

അതേസമയം ഇടത് സര്‍ക്കാര്‍ തൊട്ടതെല്ലാം തര്‍ക്കങ്ങളും പരാജയങ്ങളുമാണെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി എറണാകുളത്ത് നടത്തിയ ചര്‍ച്ച ശരിയായില്ലെന്നും ഇത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

PC George

അധികാരത്തിലെത്തിയ സ്ഥിതിക്ക് പത്ത് വര്‍ഷം എങ്ങിനെയെങ്കിലും ഭരിക്കുക എന്നത് മാത്രമാണ് പിണറായിയുടെ ചിന്ത. അതുകൊണ്ട് തന്നെ യുഡിഎഫിനെ തകര്‍ക്കുക എന്നതാണ് പിണറായിയുടെ പ്രാഥമിക ലക്ഷ്യമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഗീത ഗോപിനാഥിന്റെ നിയമനത്തെ അദ്ദേഹം പിന്തുണച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഇത് പുതിയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

English summary
PC George about Administrative reforms in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X