കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമിനെ രക്ഷിക്കുന്നത് ഡിജിപി: പിസി ജോര്‍ജ്ജിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: ചന്ദ്രബോസ് വധക്കേസ് സംസ്ഥാന പോലീസ് മേധാവി അട്ടിമറിച്ചുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ ഗുരുതര ആരോപണം. ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന വിവാദ വ്യവസായി നിസാമും, ഡിജിപി ബാലസുബ്രഹ്മണ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും പിസി ജോര്‍ജ്ജ്.

നിസാമിനെതിരെ കാപ്പ ചുമത്താത്തിന് കാരണം ഡിജിപിയുടെ ഇടപെടലാണ്. നിസാമിനെ കാണാനായി ഡിജിപി പല തവണ തൃശൂരില്‍ പോയി എന്നും പിസി ജോര്‍ജ്ജ് ആരോപിക്കുന്നു.

Nizam

ഇത് സംബന്ധിച്ച തെളിവുകള്‍ അടുത്ത ദിവസം പുറത്ത് വിടും എന്നാണ് പിസി ജോര്‍ജ്ജിന്റെ പ്രഖ്യാപനം. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ മുന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ ജോര്‍ജ്ജ് ന്യായീകരിച്ചു.

PC George

നിസാമിനെ രക്ഷിക്കാനുള്ള ഡിജിപിയുടെ നിര്‍ദ്ദേശം കേള്‍ക്കാതെ വന്നപ്പോഴാണ് ജേക്കബ് ജോബിനെ സ്ഥലം മാറ്റിയതെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതെന്നും ജോര്‍ജ്ജ് ആരോപിക്കുന്നു. നിശാന്തിനിയെ പുതിയ കമ്മീഷണറായി നിയമിച്ചത് നിസാമിന്റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ആരോപിക്കുന്നു.

DGP

നിസാമിന്റെ ഭാര്യയെ കേസില്‍ പ്രതി ചേര്‍ക്കാതിരുന്നത് ഡിജിപിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഇത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറും. നടപടി ഉണ്ടായില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിടും.

കേസില്‍ ജേക്കബ് ജോബ് ആണ് നിസാമിനെതിരെ ശക്തമായ നടപടിയെടുത്ത് മുന്നോട്ട് വന്നതെന്നാണ് പിസി ജോര്‍ജ്ജിന്റെ വാദം. എന്നാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
PC George alleges that DGP and Nizam have illegal relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X