കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്‌പോര്‍ട്ട് കാണിക്കാമോ? ജോസ് കെ മാണിക്ക് ജോര്‍ജിന്റെ വെല്ലുവിളി

  • By Gokul
Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാക്കളായ പിസി ജോര്‍ജും ജോസ് കെ മാണിയും തമ്മിലുള്ള വാക്കേറ്റം പുതിയ തലത്തിലേക്ക്. ജോസ് കെ മാണിയും പിതാവ് കെ എം മാണിയുടെ അഴിമതിക്കാരാണെന്ന ജോര്‍ജിന്റെ പ്രസ്താവനയും അക്കാര്യം തെളിയിക്കാനുള്ള ജോസ് കെ മാണിയുടെ വെല്ലുവിളിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്.

ശ്രീലങ്ക അടക്കമുള്ള സ്ഥലങ്ങളില്‍ ജോസ് കെ മാണിക്കും പിതാവിനും റിയോര്‍ട്ടുകളുണ്ടെന്നും ഇവിടങ്ങളില്‍ ഇവര്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്നും പിസി ജോര്‍ജ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. എന്നാല്‍ എവിടെയെങ്കിലും ഒരു പെട്ടിക്കടയെങ്കിലും ഉണ്ടെങ്കില്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

pc-george-jose-k-mani

ശ്രീലങ്കയില്‍ റിസോര്‍ട്ടില്ലെന്ന് പറയുന്ന ജോസ് കെ മാണി തന്റെ പാസ്‌പോര്‍ട്ട് പരസ്യമാക്കുമോ എന്നാണ് പിസി ജോര്‍ജിന്റെ വെല്ലുവിളി. ശ്രീലങ്കയില്‍ എത്രതവണ പോയെന്ന് പാസ്‌പോര്‍ട്ടില്‍ വ്യക്തമായുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ എന്ന സ്ഥാനത്തുനിന്നും നീക്കിയാല്‍ മുന്‍ വൈസ് ചെയര്‍മാന്‍ എന്ന പേരില്‍ ലെറ്റര്‍ പാഡ് ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

അതിനിടെ, മാണിക്ക് ഹാനോവര്‍ കമ്യൂണിറ്റി ബാങ്കില്‍ നിക്ഷേപമുണ്ടെന്ന പിസി ജോര്‍ജിന്റെ ആരോപണം ബാങ്ക് ഡയറക്ടര്‍ വര്‍ക്കി ഏബ്രഹാം നിഷേധിച്ചു. ബാങ്കില്‍ മാണിക്കോ ബന്ധുക്കള്‍ക്കോ നിക്ഷേപമില്ലെന്നും ബാങ്കുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മാണിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് വര്‍ക്കി ഏബ്രഹാം സമ്മതിച്ചു.

English summary
PC George challenges to Jose K Mani to show passport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X