കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി വഴങ്ങുന്നില്ല... ഉമ്മന്‍ ചാണ്ടി ത്രിശങ്കുവില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയും ആയ കെഎം മാണി തയ്യാറല്ല. അനുരഞ്ജന ചര്‍ച്ചയുമായെത്തിയ കുഞ്ഞാലിക്കുട്ടിയെ ആണ് മാണി ഇക്കാര്യം അറിയിച്ചത്.

ഇതോടെ ത്രിശങ്കുവില്‍ ആയ അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി. രാജി തീരുമാനം ഉമ്മന്‍ ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും, കുഞ്ഞാലിക്കുട്ടിക്കും വിട്ടുകൊടുത്തിരിക്കുകയാണ് പിസി ജോര്‍ജ്ജ്. മാണിയേയും ജോര്‍ജ്ജിനേയും കൈവിടാനാവാത്ത വസ്ഥയിലാണ് മുഖ്യമന്ത്രി.

PC George

സോളാര്‍ കേസ് മുതല്‍ ഇങ്ങോട്ട് മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ നല്‍കിയിട്ടുള്ള ആളാണ് പിസി ജോര്‍ജ്ജ്. അങ്ങനെയുള്ള ജോര്‍ജ്ജിനെ പുറത്ത് കളയാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയില്ല. മാത്രമല്ല, സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രം ശക്തമായ എന്തൊക്കെയോ ജോര്‍ജ്ജിന്റെ കൈവശം ഉണ്ടെന്ന ഭയവും ഉണ്ട്.

Oommen Chandy

മുന്നണിയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ പഴയ കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാനും ജോര്‍ജ്ജ് തയ്യാറാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടും ഉണ്ട്. പക്ഷേ മാണിയുടെ സമ്മതമില്ലാതെ ഇതും സാധ്യമല്ല.

സ്വന്തം പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത് അബദ്ധമായിപ്പോയി എന്നാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് പറയുന്നത്. എന്തായാലും യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പാളയത്തിലേക്ക് ജോര്‍ജ്ജ് എത്താനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
PC George crisis: Ooommen Chandy in dilemma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X