കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ ദ്രോഹിക്കാത്ത മദ്യനയം; എല്‍ഡിഎഫ് മദ്യനയത്തിന് കൈയടിച്ച് പിസി ജോര്‍ജ്ജ്

ജനങ്ങളെ ദ്രോഹിക്കാത്ത മദ്യനയം പുനപരിശോധിക്കേണ്ടതില്ലെന്ന് പിസി ജോര്‍ജ്.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: കഴിഞ്ഞ യുഎഡിഎഫ് സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമാക്കിയത് മദ്യനയമായിരുന്നു. കെഎം മാണി പാര്‍ട്ടി വിട്ടതും പിസി ജോര്‍ജ്ജ് ഒറ്റയാനായി മാറിയതും മദ്യനിരോധനത്തിന്റെ പരിണിത ഫലങ്ങളായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായതോടെ പുതിയ മദ്യനയവും പ്രഖ്യാപിച്ചു. പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിസി ജോര്‍ജിന്റെ കൈയടി.

pc george

ജനങ്ങളെ ഒരിക്കലും ദ്രോഹിക്കുന്ന മദ്യനയമല്ല ഇത്. ഈ നയം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ ആരുടേയും മദ്യപാനം തടയാനാകില്ല. മദ്യവര്‍ജ്ജനമാണ് ഇതിനുള്ള പോംവഴി. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിന് ശേഷം നാട്ടാല്‍ കഞ്ചാവിന്റേയും മയക്കുരുന്നുകളുടേയും ഉപയോഗം വര്‍ദ്ധിച്ചതിന് കാരണം ഇതാണെന്നും പിസി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ചയായിരുന്നു സര്‍ക്കാര്‍ പുതിയ മദ്യനയം പ്രാഖ്യാപിച്ചത്. സുപ്രീ കോടതി വിധി പ്രകാരം അടച്ചു പൂട്ടിയ ബാറുകള്‍ അതത് താലൂക്കുകളില്‍ മാറ്റി സ്ഥാപിക്കും. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കും. മറ്റ് ഹോട്ടലുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സും നല്‍കും. മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം മാനിക്കുന്നുവെന്നും ഇത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ ഒന്ന് മുതലാണ് പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നത്.

English summary
Poonjar MLA PC George praises LDF government's liquor policy at Kottayam. Liquor consumption can't stop forcefully, he says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X