കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ കാര്യത്തില്‍ സംഭവിച്ചത്- പിസി ജോര്‍ജ്ജ് പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് സംഘടിപ്പിച്ച പരിപാടിയിലേക്ക് ജഗതിയുടെ മകള്‍ ഓടിക്കയറിയ സംഭവത്തിലെ വിവാദങ്ങള്‍ ഒന്ന് അടങ്ങി വരികയാണ്. ജഗതിയുടെ മറ്റൊരു മകള്‍ ശ്രീലക്ഷ്മിയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ശ്രീലക്ഷ്മി അതിന് മറുപടിയും നല്‍കി കഴിഞ്ഞു.

എല്ലാത്തിനും ദൃക്‌സാക്ഷിയായ ആളായിരുന്നു പിസി ജോര്‍ജ്ജ്. ശ്രീലക്ഷ്മിയെ ജോര്‍ജ്ജ് ആദ്യം തടയാന്‍ ശ്രമിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പിസി ജോര്‍ജ്ജിന് എന്താണ് പറയാനുള്ളത്...? ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടയില്‍ ജോര്‍ജ്ജ് തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുന്നു...

മുസ്ലീം ആരാധികയെന്ന് കരുതി

മുസ്ലീം ആരാധികയെന്ന് കരുതി

ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയപ്പോള്‍ ആരാധികയായ ഏതോ മുസ്ലീം പെണ്‍കുട്ടിയാണത് എന്നാണത്രെ ജോര്‍ജ്ജ് കരുതിയത്.

ശ്രീലക്ഷ്മിയെ അറിയില്ല

ശ്രീലക്ഷ്മിയെ അറിയില്ല

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അത് ആ പെണ്‍കുട്ടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പിന്നീട് മകന്‍ പറഞ്ഞപ്പോഴാണത്രെ മനസ്സിലായത്.

ശരീരത്തില്‍ തൊടരുത്

ശരീരത്തില്‍ തൊടരുത്

ജഗതിയുടെ അടുത്തേയ്ക്ക് ഓടിയെത്തിയ ശ്രീലക്ഷ്മിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ ശരീരത്തില്‍ തൊടരുതെന്നാണത്രെ പ്രതികരിച്ച്.

സ്വന്തം സീറ്റ് കൊടുത്തു

സ്വന്തം സീറ്റ് കൊടുത്തു

മകന്‍ വന്ന് വിവരം പറഞ്ഞപ്പോള്‍ താന്‍ തന്നെയാണ് ജഗതിയുടെ അടുത്ത് ഇരിക്കാന്‍ സൗകര്യമൊരുക്കിയത്. തന്റെ കസേരയാണ് ശ്രീലക്ഷ്മിയ്ക്ക് നല്‍കിയതെന്നും ജോര്‍ജ്ജ് പറഞ്ഞു.

മകളല്ലേ

മകളല്ലേ

ശ്രീലക്ഷ്മി തന്റെ മകളാണെന്ന് ജഗതി തന്നെ സമ്മതിച്ചിട്ടുണ്ട്. മകള്‍ അച്ഛനെ കാണുന്നതില്‍ തനിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

 ഇറങ്ങി ഓടി

ഇറങ്ങി ഓടി

കുറച്ച് നേരം ജഗതിയ്‌ക്കൊപ്പം ഇരുന്നതിന് ശേഷം ശ്രീലക്ഷ്മി ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ജോര്‍ജ്ജ് പറയുന്നത്.

ഗുണ്ടകള്‍

ഗുണ്ടകള്‍

പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളില്‍ തടിമാടന്‍മാരായ ഗുണ്ടകള്‍ ഉണ്ടായിരുന്നതായും പിസി ജോര്‍ജ്ജ് പറയുന്നു. ആ കാറിലാണ് ശ്രീലക്ഷ്മി പോയത്.

സ്‌റ്റേജില്‍ പരിചയപ്പെടുത്തിയേനെ

സ്‌റ്റേജില്‍ പരിചയപ്പെടുത്തിയേനെ

അല്‍പം നേരം കൂടി വേദിയില്‍ ഇരുന്നിരുന്നെങ്കില്‍ ശ്രീലക്ഷ്മിയെ സദസ്സിന് ജഗതിയുടെ മകള്‍ എന്ന് പറഞ്ഞ് തന്നെ പരിചയപ്പെുത്തിക്കൊടുക്കുമായിരുന്നു എന്നും ജോര്‍ജ്ജ് പറയുന്നു.

ഗൂഢാലോചന

ഗൂഢാലോചന

ഇങ്ങനെ ഒരു സംഭവം നടന്നതിന് പിന്നില്‍ ചില രാഷ്ട്രീയ ഗൂഢാലോചനകളില്ലേ എന്ന് ജോര്‍ജ്ജ് സംശയിക്കുന്നുണ്ട്.

ജോര്‍ജ്ജിന്റെ പ്രതികരണം

പിസി ജോര്‍ജ്ജിന്റെ പ്രതികരണം കാണാം.

English summary
PC George's reaction about Jagathy and daughter Sreelakshmi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X