കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കി പൂഞ്ഞാറില്‍ തന്നെ മത്സരിക്കും: പിസി ജോര്‍ജ്

  • By Athul
Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് പിസി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ പര്‍ട്ടി ഫെബ്രുവരിയില്‍ തന്നെ നിലവില്‍ വരും. പൂഞ്ഞാറില്‍ തന്നെ മത്സരിക്കുമെന്നും ഇടതുമുന്നണിയുമായി സഹകരിക്കാനാണ് താല്‍പര്യമെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്തായതോടെ സ്വന്തമായി ഒരു പാര്‍ട്ടി ഇല്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന നിലയിലായിരുന്നു പിസി ജോര്‍ജ്. കേരള കോണ്‍ഗ്രസ് എന്ന പേര് സ്വീകരിക്കാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ കേരള സെക്യുലര്‍ പാര്‍ട്ടിയെന്നാവും പുതിയ പാര്‍ട്ടിയുടെ പേര്.

pc-george

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ അടക്കം കേട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ ജോര്‍ജുമായുള്ള ബന്ധം ഗുണം ചെയ്‌തെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. സിപിഎം നേതൃത്വവുമായി ജോര്‍ജ് നടത്തിയ പ്രരംഭ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെങ്കിലും പൂഞ്ഞാറിനപ്പുറം ഒരു പരിഗണന കിട്ടാനിടയില്ലെന്നാണ് സൂചന.

English summary
P C George to form new political party before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X