കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകള്‍ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നു, പനി മനുഷ്യരിലേയ്കും?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: പക്ഷിപ്പനി ബാധിച്ച വളര്‍ത്തു പക്ഷികളെ കൊല്ലാന്‍ സര്‍ക്കാര്‍ വൈകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും താറാവുകളെ ജനങ്ങള്‍ കൂട്ടത്തോടെ കൊല്ലുന്നു. സുരക്ഷ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെയാണ് ആളുകള്‍ സംഘടിച്ച് താറാവുകളെ കൊല്ലുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ നാട്ടുകാര്‍ നേരിട്ട് പക്ഷികളെ കൊല്ലുന്നത് മനുഷ്യരിലേയ്ക്കും പനി പടരുമെന്ന ആശങ്ക പടര്‍ത്തുന്നു.

ആലപ്പുഴയില്‍ പുറക്കാട് പാടശേഖരങ്ങളില്‍ താറാവുകളെ എത്തിച്ച് കൂട്ടത്തോടെ കൊല്ലാനൊരുങ്ങുകയാണ് നാട്ടുകാര്‍. സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. മാസ്‌ക്കുകളോ പ്രത്യേക വസ്ത്രങ്ങളോ ഉപയോഗിയ്ക്കാതെ നേരിട്ട് കഴുത്ത് ഞെരിച്ച് താറാവുകളെ കൊല്ലുന്നതായാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന രോഗലക്ഷണമുളള താറാവുകള്‍ ഉള്‍പ്പടെ ഒരു പാടശേഖരത്തില്‍ എത്തിച്ചാണ് കൊല്ലുന്നത്. ഇതിനിടെ തിരുവനന്തപുരത്തും വളര്‍ത്തു കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

Dead Ducks

പനി ബാധിച്ച പക്ഷികളെ സുരക്ഷമാനദണ്ഡങ്ങള്‍ പാലിയ്ക്കാതെ കൊല്ലുന്നതിലൂടെ മനുഷ്യനിലേയ്ക്കും പനി പടരുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് നാട്ടുകാരുടെ നീക്കം. ആലപ്പുഴ ഉള്‍പ്പടെയുള്ള ജില്ലകളില്‍ മനുഷ്യരില്‍ പനിപടരുന്നതായി ചില സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ കൊല്ലുന്ന വളര്‍ത്തുപക്ഷികള്‍ക്കുള്‌ല നഷ്ടപരിഹാര തുക സര്‍ക്കാര്‍ ഉയര്‍ത്തി. താറാവിന് 150 ല്‍ നിന്നും 200 ആയി ഉയര്‍ത്തി. താറാവ് കുഞ്ഞിന് 75 ല്‍ നിന്നും 100 രൂപയായി നഷ്ടപരിഹാരം ഉയര്‍ത്തി.

English summary
People killed Bird Flu infected ducks in Alappuzha without security measures .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X