കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമ്പാവൂര്‍ പ്രാകൃത ബലാത്സംഗം; പ്രതി പിടിയില്‍?

Google Oneindia Malayalam News

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ജിഷയുടെ കൊലപാതകം കേരളത്തെ നടുക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പെരുമ്പാവൂരില്‍ പ്രാകൃത ബലാത്സംഗം, കൊലപാതകം; പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍പെരുമ്പാവൂരില്‍ പ്രാകൃത ബലാത്സംഗം, കൊലപാതകം; പിന്നില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍

പെരുമ്പാവൂരിലെ പ്രാകൃത ബലാത്സംഗം; നിര്‍ഭയയെക്കാള്‍ ഭീകരംപെരുമ്പാവൂരിലെ പ്രാകൃത ബലാത്സംഗം; നിര്‍ഭയയെക്കാള്‍ ഭീകരം

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. വീട്ടുകാരെ അറിയാവുന്നവരാകും കൊലപാതകത്തിനു കാരണമെന്നാണ് പോലിന്റെ നിഗമനം. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ഒരാള്‍ അറസ്റ്റില്‍

ഒരാള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ജിഷയുടെ അയല്‍വാസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അന്വേഷണ ചുമതല

അന്വേഷണ ചുമതല

പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം മധ്യമേഖല ഐജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കര്‍ശന നടപടി

കര്‍ശന നടപടി

ജിഷയുടെ കൊലപാതകം കേരളത്തെ നടുക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അന്വേഷണം

അന്വേഷണം

ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പരിചയക്കാരിലേക്കും അന്വേഷണം നീളുന്നുണ്ട്. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ച് വീട്ടുകാരെ അറിയാവുന്നവരാകും കൊലപാതകത്തിന്റെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ജിഷയുടെ മാതാവ് രാജേശ്വരിയെ ഇടിച്ചു വീഴ്ത്തിയ ആസാം സ്വദേശിക്കെതിരെയും അന്വേഷണം നീളുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികള്‍

അന്യസംസ്ഥാന തൊഴിലാളികള്‍

ജിഷയുടെ വീടിനു സമീപത്ത് മതില്‍ കെട്ടാന്‍ വന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി ഇവര്‍ക്ക് നല്ല പരിചയമുണ്ടായിരുന്നു ഇവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

പൂര്‍വ്വ വൈരാഗ്യം

പൂര്‍വ്വ വൈരാഗ്യം

പൂര്‍വ്വ വൈരാഗ്യവും കേസില്‍ പരിഗണിക്കുന്നുണ്ട്.

മൊഴി വ്യക്തമല്ല

മൊഴി വ്യക്തമല്ല

ജിഷയുടെ മൃതദേഹം ആദ്യം കണ്ട അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. വീട്ടിലെത്തിയ ആരോടോ ഉഷ ഉച്ചത്തില്‍ സംസാരിച്ചുവെന്ന് മോഴി പോലീസിനു ലഭിച്ചതായും സൂചനയുണ്ട്.

English summary
Perumbavoor rape murder; accusted under police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X