കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഒസി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡമില്ല; തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടഞ്ഞു കിടക്കും

ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയെ മറികടന്നതും ഏകജാലക സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് പ്രകാശവേഗത്തില്‍ എന്‍ഒസി നല്‍കിയതിന്റെയും പിന്നില്‍ വമ്പിച്ച അഴിമതിയുണ്ട്.

  • By Akshay
Google Oneindia Malayalam News

കൊച്ചി: പുതിയ പമ്പുകള്‍ക്കുള്ള എന്‍ഒസി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് പണിമുടക്ക് നടത്തും. വയനാട് കല്‍പ്പറ്റയില്‍ ചേര്‍ന്ന ആള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പുതിയ പമ്പുകള്‍ക്കുള്ള എന്‍ഒസി കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം ഉടന്‍ സ്യഷ്ടിക്കുക, 2014 ഒക്ടോബര്‍ 28ന് ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ നല്‍കിയിട്ടുള്ള എന്‍ഒസികള്‍ ക്യാന്‍സല്‍ ചെയ്യുക, എന്‍ഒസി നല്‍കിയതിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

Petrol Pump

ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിയെ മറികടന്നതും ഏകജാലക സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് പ്രകാശവേഗത്തില്‍ എന്‍ഒസി നല്‍കിയതിന്റെയും പിന്നില്‍ വമ്പിച്ച അഴിമതിയുണ്ട്. അഴിമതിക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ആളുകളെ സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിച്ചിട്ടും ജില്ലാ സംസ്ഥാന ഭരണകൂടം മൗനം അവലംബിക്കുകയാണെന്നും കുറ്റപ്പെടുത്തി.

ഇതിനെതിരെ അന്വേഷണത്തിന് ഉത്തരവിടാനോ ചഛഇ ക്യാന്‍സല്‍ ചെയ്യാനോ നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ കലക്ടര്‍ക്ക് എന്‍ഒസിക്ക് അപേക്ഷ കൊടുക്കുന്നത് ഓയില്‍ കമ്പനിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലാണ്. അതു കൊണ്ട് തന്നെ നിയമ ലംഘനങ്ങള്‍ക്ക് റെവന്യൂ ഓയില്‍ കമ്പനി അധികാരികള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാന്‍ സാധ്യമല്ലെന്നും കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗം കുറ്റപ്പെടുത്തി. വയനാട്ടില്‍ പുതിയ പമ്പുകള്‍ക്ക് എന്‍ഒസി കൊടുത്തതും തുടര്‍ന്ന് ഓയില്‍ കമ്പനി ചെയ്തതും നഗ്‌നമായ നിയമ ലംഘനമാണെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി ആഈരോപിച്ചു.

English summary
Petrol pump strike in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X