കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഒത്തുകളി; കുഞ്ഞാലിക്കുട്ടിയും പിണറായിയും രഹസ്യചര്‍ച്ച; വളാഞ്ചേരിയിലെ വീട്ടില്‍

യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

  • By Ashif
Google Oneindia Malayalam News

തൃശൂര്‍: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഒത്തുകളി നടക്കുന്നുവെന്ന് ആരോപണം. മുസ്ലീം ലീഗും സിപിഎമ്മും രഹസ്യധാരണയുണ്ടാക്കിയെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും രഹസ്യചര്‍ച്ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍.

ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ രഹസ്യധാരണയുണ്ടാക്കിയിരിക്കുകയാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. രഹസ്യ ചര്‍ച്ച നടന്ന സ്ഥലവും തിയ്യതിയും അദ്ദേഹം വെളിപ്പെടുത്തി.

വളാഞ്ചേരിയിലെ ഒരു വീട്ടില്‍

വളാഞ്ചേരിയിലെ ഒരു വീട്ടില്‍ വച്ചായിരുന്നു പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും രഹസ്യമായി കണ്ടത്. ഈ മാസം 18ന് നടന്ന കൂടിക്കാഴ്ചയെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. മറ്റു ചില പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

നാലു പേരാണ് രഹസ്യയോഗം ചേര്‍ന്നത്

മുസ്ലീം ലീഗ് നേതാക്കളായ അബ്ദുല്‍ വഹാബ് എംപി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൊത്തം നാലു പേരാണ് ആ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നത്. ചര്‍ച്ച ഒന്നര മണിക്കൂര്‍ നീണ്ടുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

മലപ്പുറത്ത് സൗഹൃദ മല്‍സരം

മലപ്പുറത്ത് മുസ്ലീം ലീഗും സിപിഎമ്മും തമ്മില്‍ സൗഹൃദ മല്‍സരമാണ് നടക്കുകയെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു. വളാഞ്ചേരിയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്

ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് അറിഞ്ഞതിനാലാണ് കോടിയേരി ഇങ്ങനെ പറഞ്ഞതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ അമിത് മീണയ്ക്ക് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. അതിന് മുമ്പ് രാവിലെ പാണക്കാട്ടെത്തിയ കുഞ്ഞാലിക്കുട്ടി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടെ ആര്യാടന്‍ മുഹമ്മദും

മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടിയെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും.

ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന

രാവിലെ കുഞ്ഞാലിക്കുട്ടി പാണക്കാട്ടെത്തുമ്പോള്‍ അവിടെ മുസ്ലീം ലീഗ് നേതാക്കളും ജനപ്രതിനിധികളുമുണ്ടായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. പിന്നീട് ഡിസിസി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാക്കളെ കണ്ടു.

അണിനിരക്കുന്നത് പ്രമുഖര്‍

ഡിസിസി ഓഫീസില്‍ നിന്നാണ് കളക്ട്രേറ്റിലേക്ക് പത്രികാ സമര്‍പ്പണത്തിന് തിരിച്ചത്. യുഡിഎഫ് തിരഞ്ഞെടപ്പ് കണ്‍വെന്‍ഷനില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തുടങ്ങിയവരും പങ്കെടുക്കും.

കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് വെള്ളാപ്പള്ളി

അതിനിടെ ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കേരളത്തില്‍ എന്‍ഡിഎ സംവിധാനമില്ലെന്നും ബിജെപി തങ്ങളെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 മലപ്പുറത്ത് ബിജെപിക്ക് ദയനീയ തോല്‍വി

മലപ്പുറത്ത് ബിജെപിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണ്. കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തോടെയാവും വിജയിക്കുക. ഫലം മറിച്ചായാല്‍ താന്‍ മീശ വീണ്ടും വെയ്ക്കും. മലപ്പുറത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയല്ലെന്നും ബിജെപി സ്ഥാനാര്‍ഥിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
BJP leader AN Radhakrishnan has alleged that Chief Minister Pinarayi Vijayan and Muslim League leader PK Kunhalikutty has conducted secret talks at at a house in Valanchery on March 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X