കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ ഇനി സമാധാനം? രാഷ്ട്രീയ കൊലവിളി അവസാനിപ്പിക്കാന്‍ പിണറായി ഇറങ്ങുന്നു!!

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഎം- ബിജെപി ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് നടന്നു. രാഷ്ട്രീയ സംഗര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സര്‍വ്വ കക്ഷി യോഗം ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച നടത്തിയത്. കണ്ണൂരിലാണ് സര്‍വകക്ഷിയോഗം. മുഖ്യമന്ത്രി തന്നെയാണ് സര്‍വകക്ഷി യോഗത്തിനും നേതൃത്വം നല്‍കുന്നത്.

സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍, എംവി ഗോവിന്ദന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജ ശേഖരന്‍ ഒ രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

pinarayi vijayan

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കുകയാണ്.

സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നേതൃതലത്തിലെ തീരുമാനങ്ങള്‍ അണികളിലേക്ക് പലപ്പോഴും എത്താറില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ചെറിയ പ്രശ്‌നങ്ങളാണ് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അണികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കാന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യ്ക്തമാക്കിയതാണെന്ന് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കുമ്മനവും വ്യക്തമാക്കി. പോലീസ് നിഷ്പക്ഷമായും സത്യസന്ധമായും ആത്മാര്‍ഥമായും ഇതിന് ശ്രമിക്കേണ്ടതുണ്ടെന്നും കുമ്മനം.

English summary
political murders in kerala ,chief minister pinarayi vijayan meet with bjp, rss and cpm leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X