മാവോയിസ്റ്റുകളെ വധിച്ചത് പിണറായിയുടെ അറിവോടെ? പിന്നെ പിണറായി എന്തിന് ഇങ്ങനെ പറയുന്നു?

നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ പോലാസിന് പിന്തുണയുമായി പിണറായി. പോലീസിന്‍റെ മനോവീര്യം തകര്‍ക്കുന്നതൊന്നും ചെയ്യില്ലെന്ന് അദ്ദേഹം.

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം : നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ സംസ്ഥാന പോലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെയാണ് പോലീസിനെ പിന്തുണച്ച് പിണറായി രംഗത്തെത്തിയിരിക്കുന്നത്.

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ ഇടതുപക്ഷത്തുള്ളവര്‍ തന്നെ പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ സിപിഐ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ നിജസ്ഥിതി അറിയുന്നതുവരെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിക്കാന്‍ കോടതി ഉത്തരവുമുണ്ട്.

പോലീസിന്റെ മനോവീര്യം തകര്‍ക്കില്ല

സംഭവത്തില്‍ പോലീസിന് പൂര്‍ണ പിന്തുണയുമായിട്ടാണ് പിണറായി രംഗത്തെത്തിയിട്ടുള്ളത്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ട

കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് പിണറായി പറയുന്നത്. കര്‍ത്തവ്യ നിര്‍വഹണം നീതിപൂര്‍വകവും നിഷ്പക്ഷവുമാകണമെന്നും അദ്ദേഹം. തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്തലിന് കാലതാമസം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

സേവനവ്യവസ്ഥകളില്‍ മാറ്റം

മികച്ച പ്രവര്‍ത്തനമാണ് പോലീസ് സേനാ അംഗങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് പിണറായി പറയുന്നു. പോലീസിന്റെ സേവന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നകാര്യം സര്‍ക്കാരിന് അറിയാമെന്നും പിണറായി വ്യക്തമാക്കി.

 

ഇടത് തീവ്രവാദം ഊന്നല്‍ നല്‍കി പിണറായി

മാവോയിസ്റ്റുകള്‍ക്കെതിരായ നിലപാട് നേരത്തെ തന്നെ പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജൂലൈ 20ന് പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പിണറായി കേരളത്തിലെ ഇടത് തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചത്. ആ പ്രസംഗം നടന്ന് നാല് മാസങ്ങള്‍ക്കു ശേഷമാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയത്.

പിണറായിയുടെ ആവശ്യം

സംസ്ഥാനത്തെ ഇടത് തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന തരത്തിലുള്ള മുന്നറിയിപ്പാണ് പിണറായി പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഇടത് തീവ്രവാദം ശക്തമാണെന്നും അത് നേരിടാന്‍ കേന്ദ്രത്തിന്റെ സഹായം വേണമെന്നും പിണറായി ആവശ്യപ്പെട്ടിരുന്നു.

English summary
chief minister pinarayi vijayan supports kerala police in nilambur encounter.
Please Wait while comments are loading...