കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗതാഗത മന്ത്രിയുടെ കായല്‍ കയ്യേറ്റത്തെക്കുറിച്ച് ഒന്നും മിണ്ടാതെ മുഖ്യമന്ത്രി

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച് സ്വന്തം റിസോര്‍ട്ടിലേക്ക് ഗതാഗത മന്ത്രി റോഡ് നിര്‍മ്മിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. ദേശീയപാതയില്‍ താമരപ്പൂവ് വെച്ച് ദേശീയ പതാക ഉയര്‍ത്തിയെന്ന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ സിബി ഐ അന്വേഷിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്. കായല്‍ കൈയ്യേറിയെന്ന കാര്യത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നതിനായി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കായല്‍ കൈയ്യേറ്റ വിവാദത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യന്‍

കായല്‍ കൈയ്യേറ്റ വിവാദത്തെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യന്‍

നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചുവെന്ന വിവാദമാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നിട്ടുള്ളത്.

സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ്

സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ്

ഗതാഗത മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് പോകുന്നതിനായി വഴിയില്ലാത്തതിനാല്‍ പാടം നികത്തിയാണ് റോഡുണ്ടാക്കിയത്. പിജെ കുര്യനും, കെഇ ഇസ്മായിലും നല്‍കിയ ഫണ്ടുപയോഗിച്ച് അഞ്ചു ഭാഗങ്ങളാക്കി തിരിച്ചാണ് റോഡ് പണി നടത്തിയത്.

നാട്ടുകാര്‍ പോലും അറിഞ്ഞില്ല

നാട്ടുകാര്‍ പോലും അറിഞ്ഞില്ല

ഇത്തരത്തിലൊരു റോഡ് നിര്‍മ്മിക്കുന്ന കാര്യത്തെക്കുറിച്ച് നാട്ടുകാരോ വാര്‍ഡ് കൗണ്‍സിലറോ ഒന്നും അറിഞ്ഞിരുന്നില്ല. ഗുണഭോക്തൃ യോഗം ചേരാതെയാണ് നിര്‍മ്മാണ പ്രവൃത്തികളെല്ലാം തുടങ്ങിയത്.

ദേശീയ പതാക വിവാദത്തില്‍ പിന്നീട് പ്രതികരിക്കാം

ദേശീയ പതാക വിവാദത്തില്‍ പിന്നീട് പ്രതികരിക്കാം

ദേശീയ പതാകയ്ക്ക് മേല്‍ താമരപ്പൂ വെച്ചാണ് പതാക ഉയര്‍ത്തിയതെന്ന വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് ചാണ്ടി

സിബിഐ അന്വേഷണം നടത്തണമെന്ന് തോമസ് ചാണ്ടി

തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രി തോമസ് ചാണ്ടി. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മിച്ചഭൂമി കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട്

മിച്ചഭൂമി കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട്

മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

English summary
Pinarayi Vijayan's response on allegations against Thomas Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X