കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിന് തല്ലും തലോടലും...!!! നന്നായെന്ന് പിണറായി, നാണക്കേടെന്ന് ചെന്നിത്തല

പോലീസിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

  • By മരിയ
Google Oneindia Malayalam News

കൊച്ചി: നഗരത്തില്‍ വെച്ച് നടിയെ തട്ടിക്കൊണ്ട് പോയി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തുന്നതിന് ഇടേയാണ് പ്രധാന പ്രതി പള്‍സര്‍ സുനിയെ പൊലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്. പോലീസിന്റെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.

പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെത്തിയപ്പോള്‍ നാണക്കേടായി പോയെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അറസ്റ്റ്

വ്യാഴാഴ്ച ഉച്ചയ്ക്ക് മജിസ്‌ട്രേറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെ പൊലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു. കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് കാട്ടി അഭിഭാഷകര്‍ കോടതിയെ സമീപിച്ചു കഴിഞ്ഞു.

പ്രധാന പ്രതി എറണാകുളം നഗരത്തില്‍ തന്നെ ഉണ്ടായിട്ടും പിടികൂടാൻ 6 ദിവസം എടുത്തു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി നടന്നു. പൊലീസിന്റെ പിടിപ്പുകേടിന്റെ തെളിവാണ് ഇതെന്ന് ഫേസ്ബുക്ക് പോസ്റ്റ്

നിരന്തര വീഴ്ച

പ്രശസ്ത സിനിമാതാരമാണ് നടുറോഡില്‍ ആക്രമിയ്ക്കപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് നിരന്തരം വീഴ്ച സംഭവിയ്ക്കുന്നു. തുടരന്വേഷണത്തില്‍ ഇനി വീഴ്ച ഉണ്ടാകരുതെന്നും ചെന്നിത്തല നിര്‍ദ്ദേശിയ്ക്കുന്നു.

മുഖ്യന്റെ മറുപടി

പൊലീസിനെ അഭിനന്ദിയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. അഭിനന്ദനാര്‍ഹമായ നേട്ടമാണ് ഇതെന്ന് മുഖ്യമന്ത്രി.

താല്‍പര്യം സംരക്ഷിയ്ക്കുന്നു

ആരുടെ താല്‍പര്യം സംരക്ഷിയ്ക്കാനാണ് ചെന്നിത്തല ശ്രമിയ്ക്കുന്നതെന്നും പിണറായി ചോദിയ്ക്കുന്നു.

English summary
Pinarayi Vijayan and Ramesh Chennithala's comment in Pulsar Suni's arrest. While Pinarayi appreciated police, but Chennithala critisized.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X