കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടങ്ങള്‍ക്ക് മുകളില്‍ നേട്ടങ്ങളുമായി പിണറായി സര്‍ക്കാര്‍ നൂറാം ദിനം തികയ്ക്കുന്നു

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: നേട്ടങ്ങളും കോട്ടങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറ് ദിവസം തികയ്ക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് നല്ല രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞെന്ന സമാധാനത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍. പൂട്ടി കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നതും വിജിലന്‍സ് കാര്യക്ഷമമായതോടെ പല വകുപ്പിലെയും അഴിമതികള്‍ തടയാന്‍ കഴിഞ്ഞതും പെന്‍ഷനുകള്‍ കൊടുത്തു തീര്‍ത്തതുമെല്ലാം പിണറായി സര്‍ക്കാരിന്റെ തലയിലെ പൊന്‍ തൂവല്‍ തന്നെയാണ്.

എന്നാല്‍ സര്‍ക്കാര്‍ നിയമങ്ങളിലെ നയത്തെ പറ്റിയുള്ള അവ്യക്തതയും മദ്യനയം പ്രഖ്യാപിക്കാത്തതുമെല്ലാം പിണറായി സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികളാണ്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാന്‍ കാലതാമസം വന്നു എന്നതും മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള തുടരെ തുടരെയുള്ള ചേര്‍ച്ചയില്ലായ്മകളും മാധ്യമ-അഭിഭാഷക ശീതയുദ്ധവുമെല്ലാം എതിരാളികള്‍ക്ക് സര്‍ക്കാരിനെതിരെ വാദിക്കാനുള്ള ആയുധമായിരിക്കുകായണ്. എന്നാല്‍ ഈ കോട്ടങ്ങളെല്ലാം നേട്ടങ്ങള്‍ക്ക് മുമ്പില്‍ ഒന്നുമല്ലാതാകുകയാണെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ട്.

പൊന്‍തൂവല്‍

പൊന്‍തൂവല്‍

പൂട്ടികിടന്ന കശുവണ്ടി ഫാക്ടറി തുറന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊന്‍ തൂവലായിരുന്നു. കശുവണ്ടി കോര്‍പ്പറഷന്റെ കീഴിലുള്ള 30 ഫാക്ടറികളും കാപെക്‌സിന്റെ 10 ഫ്കാടറികളുമാണ് തുറന്നത്.

അഴിമതി

അഴിമതി

ചുകപ്പും മഞ്ഞയും കാര്‍ഡ് കാട്ടിയുള്ള വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്റെ പ്രവര്‍ത്തനം സര്‍ക്കാറിന്റെ നേട്ടമാണ്. പല വകുപ്പുകളിലും അഴിമതി തടയുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

അതിജീവിച്ചു

അതിജീവിച്ചു

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അദ്യ ദിനങ്ങളില്‍ വിലക്കയറ്റം വന്‍ ചര്‍ച്ചാ വിഷമായിരുന്നു. എന്നാല്‍ വിലക്കയറ്റത്തെ ഒരു പരിധിവരെ അതിജീവിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റുകളില്‍ ഇടപെട്ടതും ഫലം ചെയ്തിട്ടുണ്ട്.

ഏകീകൃത ഫീസ്

ഏകീകൃത ഫീസ്

സ്വാശ്രയ കോളേജുകളില്‍ സുവ്യക്തവും ഉറച്ച നിലപാടുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഏകീകൃത ഫീസ് അംഗീകരിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കൈയ്യടിയോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്.

കുടിശിക തീര്‍ത്തു

കുടിശിക തീര്‍ത്തു

കുടിശിക അടക്കമുള്ള ക്ഷേമ പെന്‍ഷന്‍ വിതരണത്തിലൂടെ സര്‍ക്കാരിന് ജനങ്ങളെ കൈയ്യിലെടുക്കാന്‍ സാധിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ടെത്തിയാണ് പെന്‍ഷനുകള്‍ നല്‍കുന്നത്.

മെത്രാന്‍ കായല്‍

മെത്രാന്‍ കായല്‍

മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും നല്ല തീരുമായി ജനങ്ങള്‍ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അംഗീകരിച്ചു

അംഗീകരിച്ചു

എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെ അംഗീകരിച്ചതായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ്. കേരള ജനത ഇരുകൈയും നീട്ടി ഐസക്കിന്റെ ബജറ്റ് സ്വീകരിച്ചു.

കാര്യക്ഷമമായി അന്വേഷിച്ചു

കാര്യക്ഷമമായി അന്വേഷിച്ചു

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ജിഷ വധക്കേസ്. പോലീസ് തെളിവുകള്‍ നശിപ്പിച്ചെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യം എടുത്ത തീരുമാനവും ജിഷ വധക്കേസ് കാര്യക്ഷമമായി അന്വേഷിക്കുക എന്നതായിരുന്നു. കൊലയാളിയെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു.

തലപ്പത്ത് വന്‍ അഴിച്ചു പണി

തലപ്പത്ത് വന്‍ അഴിച്ചു പണി

ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചു പണികളായിരുന്നു പിണറായി സര്‍ക്കാര്‍ നടത്തിയത്. പത്ത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം സംഭവിച്ചത്. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തു നിന്നും മാറ്റിയത് സര്‍ക്കാരിന്റെ നേട്ടമായിരുന്നു.

English summary
Pinarayi Vijayan led LDF Government complete 100 days in Kerala. See main achievements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X